ദിലീപിനെ കാണാന്‍ സരോവരത്തിലെത്തിയ അജ്ഞാത വിഐപികള്‍ ആരൊക്കെ?
നടിയെ ആക്രമിച്ച ഗൂഢാലോചന കേസില്‍ ജാമ്യത്തില്‍ കഴിയുന്ന നടന് ദിലീപിനെ കാണാന്‍ ആലുവയിലെ വീട്ടിലേക്ക് വിഐപികള്‍ എത്തിയതാായി സൂചന. തണ്ടര്‍ഫോഴ്സ് എന്നെഴുതിയ സുരക്ഷാവാഹനങ്ങളുടെയും സുരക്ഷാ സംഘത്തിന്റെയും അകമ്പടിയോടെയായിരുന്നു വി.ഐ.പികളുടെ വരവ്. വീട്ടിലെത്തിയ വി.ഐ.പികളാരെന്ന് മാധ്യമ പ്രവര്‍ത്തകര്‍ അന്വേഷിച്ചപോഴാണ് പോലീസ് വിവരമറിയുന്നത്.
സായുധ അകമ്ബടിയോടെ ദിലീപിനെ കാണാനെത്തിയ വി.ഐ പി ആരെന്നറിയാതെ മണിക്കൂറുകളോളം അന്വേഷണ സംഘവും കുഴഞ്ഞു. പ്രൈവറ്റ് സെക്യൂരിറ്റി ഏജന്‍സിയില്‍പ്പെട്ടവരാണ് ഇവരെന്നാണ് പൊലീസ് നല്കുന്ന വിവരം. ദിലീപിന്റെ ആലുവയിലെ വീട്ടിലേക്കാണ് തണ്ടര്‍ഫോഴ്സ് എന്നെഴുതിയ നിരവധി സുരക്ഷ വാഹനങ്ങളുടെ അകമ്പടിയോടെ രണ്ട് ആഡംബര കാറുകള്‍ എത്തിയത്.
ഗോവ രജിസ്ട്രേഷനുള്ള കാറുകളിലൊന്നില്‍ തലപ്പാവ് ധരിച്ച സിഖ് വംശജരും സഫാരി സൂട്ടണിഞ്ഞ സുരക്ഷാഭടന്മാരുമടക്കം ചിലര്‍ വാഹനത്തില്‍ നിന്നിറങ്ങി. ഈ സമയം ദിലീപും കാവ്യയും സഹോദരിയും വീട്ടിലുണ്ടായിരുന്നു. വീട്ടിലെത്തിയ വിഐ.പികള്‍ 20 മിനുറ്റോളം ദിലീപിന്റെ വീട്ടില്‍ ചിലവഴിച്ചു.
ദിലീപിന്റെ വീട്ടില്‍ നിന്നും കോട്ടയത്തേക്ക് തിരിച്ച വിഐപികളെക്കുറിച്ച് വിവരം നാലുപാടും കൈമാറി. ഗോവ ആസ്ഥാനമായുള്ള തണ്ടര്‍ഫോഴ്സ് എന്ന സ്വകാര്യ സുരക്ഷാ സേനയുടെ അകമ്ബടിയോടെയാണ് വി.ഐ.പി എത്തിയതെന്നും അറിഞ്ഞു. എന്നാല്‍ ഇവരെക്കുറിച്ച് കൃത്യമായ വിവരം പൊലീസിന് ഇതുവരെ ലഭിച്ചിട്ടുമില്ല.
https://www.facebook.com/Malayalivartha