തോമസ് ചാണ്ടിയുടെ കാര്യത്തില്‍ സി.പി.ഐക്ക് ഇരട്ടത്താപ്പ്; ഇസ്മയിലിന്റെ എഫ്.ബി പോസ്റ്റ് വയറലാകുന്നു
തോമസ് ചാണ്ടിയുടെ കാര്യത്തില്‍ സി.പി.ഐ നിലപാടില്‍ ഇരട്ടത്താപ്പ്. സി.പി.ഐ സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്കുള്ള സീറോ ജെട്ടി റോഡ് നിര്‍മിച്ചതെന്ന് എം.പി ഫണ്ട് അനുവദിച്ച കെ. ഇ ഇസ്മയില്‍ ഫെയിസ്ബുക്കിലൂടെ വ്യക്തമാക്കി. 'എന്റെ ഫണ്ട് അതാത് വര്‍ഷങ്ങളില്‍ വിവിധ ജില്ലകളില്‍ നിന്ന് കിട്ടുന്ന അപേക്ഷകള്‍ സംസഥാന നേതൃത്വമാണ് പരിശോധിച്ചു നല്‍കാറുള്ളത്, സംസ്ഥാന പാര്‍ട്ടി സെക്രട്ടറിയും രണ്ട് സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പര്‍മാരും ഉള്‍പ്പെടുന്നതാണ് കമ്മിറ്റി. 2011, 2012 ല്‍ ആലപ്പുഴ ജില്ലയില്‍ നിന്ന് വലിയകുളം- സീറോ ജെട്ടി റോഡ് റോഡിനു ഫണ്ട് പാസ്സാകണം എന്ന് ആവശ്യപ്പെട്ട് അപേക്ഷ കിട്ടിയിരുന്നെന്ന് അദ്ദേഹം പറയുന്നു.
അപേക്ഷയില്‍ ലോക്കല്‍ സെക്രട്ടറി അനില്‍കുമാര്‍, മണ്ഡലം സെക്രട്ടറി അമ്പലപ്പുഴ രാധാകൃഷ്ണന്, ജില്ല സെക്രട്ടറി ശിവരാജന് എന്നിവരുടെ ശുപാര്ശകത്തോടു കൂടിയ കത്തുണ്ടായിരുന്നു. ഈ അപേക്ഷ പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പുരുഷോത്തമന് ആണ് തിരുവന്തപുരത്ത് നല്‍കിയത്, ഇതിനാണ് ഫണ്ട് അനുവദിച്ചതെന്നും താന്‍ ഇതുവരെ ചാണ്ടിയുടെ റിസോര്‍ട്ടില്‍ പോയിട്ടില്ലെന്നും കെ.ഇ ഇസ്മയില്‍ വ്യക്തമാക്കുന്നു. ഇതോടെ സി.പി.ഐയുടെ ഇരട്ടത്താപ്പും കാനവും ഇസ്മയിലും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളുമാണ് മറനീക്കി പുറത്തുവന്നിരിക്കുന്നത്. പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെ, നിലംനികത്തി ഉണ്ടാക്കിയ റോഡ് ടാര്‍ ചെയ്യാന്‍ ഫണ്ട് നല്‍കുകയും പിന്നീട് അത് വിവാദമായപ്പോള്‍ തോമസ് ചാണ്ടിക്കെതിരെ തിരിയുകയുമാണ് സി.പി.ഐ ചെയ്തതെന്ന് വ്യക്തമാക്കുന്നതാണ് ഇസ്മയിലിന്റെ പോസ്റ്റ്.
ഇതേക്കുറിച്ച് പ്രതികരിക്കാന്‍ സി.പി.ഐ സംസ്ഥാന നേതൃത്വം തയ്യാറായിട്ടില്ല. സി.പി.എം ഇത് ആയുധമാക്കിക്കഴിഞ്ഞു. അവരുടെ സൈബര്‍ ഇടങ്ങളില്‍ ഇസ്മയിലിന്റെ പോസ്റ്റിന് വലിയ പ്രചാരമാണ് നല്‍കുന്നത്. താമസിക്കാതെ നേതാക്കളും ഇക്കാര്യത്തില്‍ പ്രതികരണം നടത്തുമെന്ന് അറിയുന്നു.
https://www.facebook.com/Malayalivartha