ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തമാക്കിയതിനെതിരെ സി.ബി.ഐ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കുന്നത് വൈകും
ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തമാക്കിയതിനെതിരെ സി.ബി.ഐ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കുന്നത് വൈകും. ആഗസ്റ്റ് 23നാണ് ഈ കേസില്‍ കേരളാ ഹൈകോടതി പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയത്. ചട്ടമനുസരിച്ച് 90 ദിവസത്തിനകം ഈ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കണം. ഈ കാലാവധി ഈ മാസം 21ന് അവസാനിക്കും. എന്നാല്‍ ഇതിനുള്ളില്‍ അപ്പീല്‍ സമര്‍പ്പിക്കാനാകില്ലെന്നാണ് സി.ബി.ഐ നിലപാട്. പകരം വൈകിയതിനുള്ള ക്ഷമാപണം അടക്കം സുപ്രീംകോടതിയില്‍ ഡിലേ കണ്ടൊനേഷന്‍ അപ്പീല്‍ നല്‍കാനാണ് സി.ബി.ഐ തീരുമാനം. ജനുവരിയിലോ ഡിസംബര്‍ അവസാനത്തോടെയോ അപ്പീല്‍ സമര്‍പ്പിക്കാനാണ് സാധ്യത.
https://www.facebook.com/Malayalivartha