ജി.എസ്.ടി. നടപ്പായതോടെ ഗുജറാത്തില്‍ കെട്ടിക്കിടക്കുന്ന തുണികളെല്ലാം പകുതി ബില്ലും നല്കി കേരളത്തിലേക്ക് അയക്കുന്നു; മന്ത്രി എ.കെ. ബാലന്
കേരളം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് പോകുന്നതെന്ന് മന്ത്രി എ.കെ. ബാലന്. പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ സമുച്ചയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
'എത്രകാലം ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്കാന് കഴിയുമെന്ന് അറിയില്ല. അടുത്തമാസം കടമെടുക്കാവുന്ന പരിധിയില്‍ കേന്ദ്രത്തില്‍നിന്ന് സംസ്ഥാനം കടമെടുക്കും. ജി.എസ്.ടി. നടപ്പായതോടെ ഗുജറാത്തില്‍ കെട്ടിക്കിടക്കുന്ന തുണികളെല്ലാം പകുതി ബില്ലും നല്കി കേരളത്തിലേക്ക് അയയക്കുകയാണ്. അതിനാല്‍ കേരളത്തിന് നികുതിയിനത്തില്‍ യാതൊരു വരുമാനവും ലഭിക്കുന്നില്ല. ജി.എസ്.ടി. നടപ്പാകുമ്പോള്‍ സംസ്ഥാനത്തിന് ഉണ്ടാകുന്ന വരുമാനനഷ്ടം ധനമന്ത്രി തോമസ് ഐസക്കിന്റെയും ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
മൂല്യവര്‍ധിതനികുതി നടപ്പാക്കിയകാലത്ത് സംസ്ഥാനത്തിന് കൃത്യമായ വരുമാനം ലഭിച്ചിരുന്നു. ജി.എസ്.ടി. വന്നതോടെ സംസ്ഥാനത്തിന് വരുമാനം ലഭിക്കുന്നില്ലെന്നുമാത്രമല്ല, വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുകയും ചെയ്യുന്നു.- മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha