ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിൽ 38 പേരുടെ മരണം സർക്കാർ സ്ഥിരീകരിച്ചു; റവന്യൂ വകുപ്പിന്റേതാണ് പുതിയ കണക്ക്
ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിൽ 38 പേരുടെ മരണം സർക്കാർ സ്ഥിരീകരിച്ചു. റവന്യൂ വകുപ്പിന്റേതാണ് പുതിയ കണക്ക്. 14 മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാനുണ്ട്.
146 പേരെ ഇനിയും കണ്ടെത്തിയിട്ടില്ലെന്നും പുതിയ കണക്ക്. അതേസമയം, ഒാഖി ദുരന്തം നേരിടാൻ എല്ലാ സുരക്ഷ സംവിധാനങ്ങളും മികച്ച രീതിയിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സുരക്ഷാ സംവിധാനങ്ങളുടെ ഇടയിൽ കുറേ ജീവൻ നഷ്ടപ്പെട്ടതിൽ വിഷമമുണ്ടെന്നും വൈകാരികതയുടെ വേലിയേറ്റങ്ങളുണ്ടാക്കി പ്രശ്ന പരിഹാരത്തിന്റെ സാദ്ധ്യതകൾ നഷ്ടപ്പെടുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha