തോമസ് ചാണ്ടിക്കെതിരെ പരാതി നല്‍കിയയാളെ വീല്‍ചെയറിലിരുത്തുമെന്നും വീട്ടിനുള്ളില്‍ പടക്കം പൊട്ടിക്കുമെന്നും സഹായി റോച്ചോ സി. മാത്യു ഭീഷണിപ്പെടുത്തി
മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരെ കോടതിയില്‍ പരാതി നല്‍കിയയാള്‍ക്ക് ഭീഷണി. കൈനകരി പഞ്ചായത്തംഗം ബി.കെ വിനോദിനെയാണ് ഫോണില്‍ ഭീഷണിപ്പെടുത്തിയത്. വിനോദിനെ വീല്‍ചെയറിലിരുത്തുമെന്നും വീട്ടിനുള്ളില്‍ പടക്കം പൊട്ടിക്കുമെന്നും ഭീഷണിമുഴക്കി. തോമസ് ചാണ്ടിയുടെ സഹായിയും താല്‍ക്കാലിക ജീവനക്കാരനുമായ റോച്ചോ സി. മാത്യുവാണ് ഭീഷണിപ്പെടുത്തിയതെന്ന് വിനോദ് പറഞ്ഞു. തോമസ്ചാണ്ടിക്കെതിരായ കേസില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു ഭീഷണി. സംഭവത്തെ കുറിച്ച് പൊലീസില്‍ പരാതി നല്കാന് ഒരുങ്ങുകയാണ് ബിനോദ്.
മുമ്പ് തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടില്‍ പ്രവേശിക്കാനും ദൃശ്യങ്ങള്‍ പകര്‍ത്താനും എത്തിയ മാധ്യമപ്രവര്‍ത്തകരെ അവിടുത്തെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയിരുന്നു. തോമസ് ചാണ്ടി കായല്‍ കയ്യേറി റോഡ് നിര്‍മിച്ചെന്ന വാര്‍ത്ത പുറത്ത് കൊണ്ടുവന്ന ഏഷ്യാനെറ്റിന്റെ ആലപ്പുഴയിലെ ഓഫീസും വാഹനവും അര്‍ദ്ധരാത്രി അഞ്ജാത സംഘം ആക്രമിച്ചിരുന്നു. അതിന്റെ അന്വേഷണം ഇപ്പോഴും വഴിമുട്ടിനില്‍ക്കുകയാണ്. താന്‍ ഇനിയും നിലംനികത്തുമെന്നും ഒരു അന്വേഷണ ഏജന്‍സിക്കും തന്നെ ഒരു ചുക്കം ചെയ്യാന്‍ ആര്‍ക്കും സാധിക്കില്ലെന്നും എല്‍.ഡി.എഫിന്റെ ജനജാഗ്രതാ യാത്രയില്‍ തോമസ് ചാണ്ടി വെല്ലുവിളിച്ചിരുന്നു.
https://www.facebook.com/Malayalivartha