പിണറായി സര്‍ക്കാറിനെ ആലീബാബയും 41 കള്ളന്മാരും എന്ന് ആരോപിച്ച് കെ.സുരേന്ദ്രന്
പിണറായി സര്‍ക്കാര്‍ ആലീബാബയും 41 കള്ളന്മാരും പോലെ പിണറായി വിജയനും ഒരു കൂട്ടം കള്ളന്മാരുമാണ് കേരളം ഭരിക്കുന്നത്. ഇവര്‍ ചേര്‍ന്ന് കേരളത്തെ നമ്ബര്‍ വണ്‍ ആക്കിത്തീര്ക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ആരോപിച്ചു.
സ്പോര്‍ട്ട്സ് ലോട്ടറി അഴിമതിക്കേസും പിണറായി വിജയന് സര്‍ക്കാര്‍ അട്ടിമറിച്ചു. കള്ളന് കഞ്ഞിവയ്ക്കുന്ന പിണറായി വിജയന് 2014 ല്‍ കോണ്‍ഗ്രസിനുണ്ടായ അതേ ഗതിതന്നെ ആയിരിക്കും വരാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സുരേന്ദ്രന്റെ ആരോപണം.
https://www.facebook.com/Malayalivartha