പോലീസ് പറഞ്ഞത് പച്ചക്കള്ളം... സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്
പി. ജയരാജന്റെ മകന് മട്ടന്നൂര്‍ പോലീസ് സ്റ്റേഷനില്‍ ബഹളമുണ്ടാക്കിയെന്ന സംഭവത്തില്‍ പോലീസ് പറഞ്ഞത് കളവാണെന്ന് തെളിവുകള്‍ പുറത്ത്. ആശിഷിനോട് പോലീസുകാരന് അപമര്യാദയായി പെരുമാറുകയായിരുന്നെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇക്കാര്യം വ്യക്തമാക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മനോജ് എന്ന പോലീസുദ്യോഗസ്ഥന് ആശിഷിനെ പിടിച്ചു തള്ളുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ നേതാവ് കൂടിയാണ് ആശിഷ്.
ഈ മാസം പത്താം തീയതിയാണ് സംഭവം നടന്നത്. പി. ജയരാജന്റെ സഹോദരിയും വടകര മുന്‍ എം.പിയുമായ സതീദേവിയുടെ മകളും കടമ്പൂര് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥിയുമായ അഞ്ജലിക്കൊപ്പമുള്ള സംഘം ഭോപ്പാലില്‍ നടന്ന കലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങുന്ന വഴിക്കാണ് ശുചിമുറി ഉപയോഗിക്കുന്നതിനായി മട്ടന്നൂര്‍ പോലീസ് സ്റ്റേഷനില്‍ കയറിയത്. പൊതു ശുചിമുറി സൗകര്യങ്ങള്‍ കുറവായതിനാലാണ് സംഘം മട്ടന്നൂരിലെ ജനമൈത്രി പോലീസ് സ്റ്റേഷനില്‍ കയറിയത്.
ജനമൈത്രി പോലീസ് സ്റ്റേഷനിലെ ശുചിമുറി സൗകര്യം പൊതുജനങ്ങള്‍ക്ക് കൂടി ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇക്കാര്യം അറിയുന്നതിനാലാണ് സംഘത്തിലുണ്ടായിരുന്ന അധ്യാപികമാരുടെ ആവശ്യപ്രകാരം പോലീസ് സ്റ്റേഷന് മുന്നില്‍ വാഹനം നിര്‍ത്തിയത്. പെണ്‍കുട്ടികള്‍ക്ക് ശുചിമുറി ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷനില്‍ പോകാനായിരുന്നു പോലീസുകാരന്റെ മറുപടി. തുടര്‍ന്ന് ആശിഷിനെ പിടിച്ചു തള്ളുകയും ചെയ്തു.
https://www.facebook.com/Malayalivartha