കാര്യവട്ടത്തിന്സമീപം കെ.എസ്.ആര്.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് ഒരു മരണം
കാര്യവട്ടത്തിന് സമീപം കെ.എസ്.ആര്.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഇടുക്കി സ്വദേശിയായ അജിത്കുമാ(36)റാണ് മരിച്ചത്. അജിത്തിനൊപ്പമുണ്ടായിരുന്ന കൊല്ലം അഞ്ചല്‍ സ്വദേശി പ്രദീപ് (45) ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.ബുധനാഴ്ച രാത്രി 10.45 ഓടെ കാര്യവട്ടം അമ്പലത്തിന്‍കര മുസ്ലിം പള്ളിയ്ക്ക് മുമ്പിലായിരുന്നു അപകടം.
തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആര്.ടി.സിയുടെ സില്‍വര്‍ ജെറ്റ് ബസ് അതേദിശയില്‍ പോകുകയായിരുന്ന ബൈക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നു. അപകടശേഷം ബസ് നടുറോഡില്‍ ഉപേക്ഷിച്ച് െ്രെഡവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു. കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തിയാണ് ബസ് റോഡില്‍ നിന്ന് മാറ്റിയത്.
https://www.facebook.com/Malayalivartha