ഷുഹൈബിനെ ഇറച്ചി വെട്ടുന്നത് പോലെ കൊത്തിയരിഞ്ഞ ആകാശ് വർഷങ്ങൾക്ക് മുൻപ് കൊലവിളി നടത്തിയത് വിഎസിന് നേരെ... ആലപ്പുഴയിലെ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയ ദിവസം ആകാശ് ഫേസ്ബുക്കിൽ പോസ്റ്റിട്ടു 'ഇങ്ങിനെ പോയാല്‍ ടിപി യുടെ ഗതി വിഎസിനും...
കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ ഇറച്ചി വെട്ടുന്നത് പോലെ കൊത്തിയരിഞ്ഞ കേസില്‍ പ്രധാന പ്രതികളില്‍ ഒരാളായ തില്ലങ്കേരി ആകാശ് ഭീഷണി മുഴക്കിയവരില്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസും.
വിഎസിനും ടിപി ചന്ദ്രശേഖരന്റെ ഗതി വരുമെന്ന് ആകാശ് തമാശയായി ഭീഷണി മുഴക്കിയത് മൂന്ന് വര്‍ഷം മുൻപ് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിലൂടെയായിരുന്നു. ആലപ്പുഴയിലെ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയ ദിവസമായിരുന്നു ഭീഷണി. ഇങ്ങിനെ പോയാല്‍ വിഎസിനും ടിപിയുടെ ഗതിവരുമെന്നായിരുന്നു പോസ്റ്റ്. സംഭവത്തില്‍ ആകാശിനെ പിന്നീട് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ ശാസിച്ചപ്പോള്‍ ഒരു സിനിമാ ഡയലോഗ് ആക്ഷേപ ഹാസ്യത്തില്‍ അവസരോചിതമായി ഉപയോഗിച്ചു പോയി എന്നായിരുന്നു ആകാശിന്റെ മറുപടി.
അതേസമയം ഷുെഹെബ് വധക്കേസില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരി സംഘര്‍ഷ മേഖലകളില്‍ കൊലവിളി മുദ്രവാക്യങ്ങള്‍ മുഴക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിക്കുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രകടനങ്ങളില്‍ ആകാശ് ഞെട്ടിപ്പിക്കുന്ന കൊലവിളിയാണ് നടത്തുന്നത്. ഷുെഹെബിനെതിരായി കൊലപാതകത്തിന് ആഴ്ചകള്‍ക്കു മുന്‍പാണ് വീഡിയോ പുറത്തു വന്നത്.
തില്ലങ്കേരിയിലെ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ വിനീഷിനെ വധിച്ചകേസില്‍ പ്രതിയായ ആകാശ് മട്ടന്നൂരില്‍ ഒരു പ്രകടനത്തില്‍ വിനീഷിന്റെ കൊലക്കത്തി അറബിക്കടലില്‍ എറിഞ്ഞു കളഞ്ഞിട്ടില്ലെന്നും ഇനിയും കയ്യും കാലും വെട്ടുമെന്നും വേണമെങ്കില്‍ തല കൊയ്യുമെന്നും മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങളാണുള്ളത്. പയ്യന്നൂരിലെ ധനരാജ് രക്തസാക്ഷി ദിന പ്രകടനത്തിലും ആകാശ് കൊലവിളി മുദ്രാവാക്യങ്ങളുമായെത്തി.
ടി.പി. വധക്കേസ് പ്രതികളായ കൊടി സുനിക്കും ഷാഫിക്കുമെല്ലാം വീരപരിവേഷമാണ് ആകാശിന്റെ പ്രൊെഫെലില്‍. നവമാധ്യമങ്ങളില്‍ നേരത്തെതന്നെ ഷുഹൈബിനെതിരേ കൊലവിളി ഉയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha