നെടിയാംകോട് നാട്ടുകാരുടെ ഉറക്കം കളഞ്ഞ കള്ളൻ കെണിയിൽ വീണു; കള്ളനെ പൂട്ടാൻ നാട്ടുകാർ ഉറക്കമൊഴിച്ചിരുന്നത് ദിവസങ്ങളോളം...
വിവസ്ത്രനായി മോഷണത്തിനിറങ്ങിയ ആളെ ക്യാമറ കുടുക്കി. നെടിയാംകോടും പരിസരപ്രദേശത്തും മോഷണ ശല്യം രൂക്ഷമായതോടെ കള്ളനെ പൊക്കാൻ നാട്ടുകാർ സംഘടിച്ച് കാത്തിരിക്കുന്നതിനിടെയാണ് മോഷ്ടാവിന്റെ തനി സ്വരൂപം ക്യാമറ കണ്ടത്. നെടിയാംകോട്ടെ ഒരു വീട്ടിൽ സ്ഥാപിച്ചിരുന്ന ക്യാമറയിലാണ് വിവസ്ത്രനായി അലഞ്ഞുനടന്ന കള്ളൻ കുടുങ്ങിയത്.
കൈയിൽ കിട്ടിയ കട്ടിങ് പ്ലെയറും മൊബൈലുമായി കറങ്ങിനടക്കുന്ന മോഷ്ടാവിന്റെ ദൃശ്യങ്ങളാണ് പുറത്തായത്. മോഷണശല്യം രൂക്ഷമായതോടെ കള്ളനെ കുടുക്കാൻ കഴിഞ്ഞ നാല് ദിവസമായി നാട്ടുകാർ ഉറക്കമൊഴിച്ച് കാത്തിരിക്കുകയായിരുന്നു. ഇതിനിടയിലാണ് സി സി ടി വി ദൃശ്യം ലഭിച്ചത്. ഇത് പാറശാല പൊലീസിന് കൈമാറിയിട്ടുണ്ട്.
https://www.facebook.com/Malayalivartha