പാര്‍ട്ടിയുടെ നയം മദ്യ ഉപഭോഗം കുറയ്ക്കുക എന്നതാണ്; സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെ പരസ്യമായി തള്ളി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി
പാര്‍ട്ടിയുടെ നയം മദ്യ ഉപഭോഗം കുറയ്ക്കുക എന്നതാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടിയുടെ നയം മദ്യ ഉപഭോഗം കുറയ്ക്കുക എന്നതാണെന്നും പാര്‍ട്ടി തെരഞ്ഞെടുപ്പിന് മുമ്പ് നല്കിയ വാഗ്ദാനവും ഇതാണെന്നും യെച്ചൂരി പറഞ്ഞു.
പൂട്ടിയ ബാറുകള്‍ തുറക്കുന്നതിനെക്കുറിച്ച് അറിയില്ല സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം കേട്ടശേഷം കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താമെന്നും യെച്ചൂരി പറഞ്ഞു. കേരളത്തിലെ എല്ലാ ത്രി സ്റ്റാര്‍ ബാറുകളും തുറക്കാമെന്ന സര്‍ക്കാര്‍ തീരുമനത്തിനെ തള്ളിയാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നിലപാട് പരസ്യമാക്കിയത്.
https://www.facebook.com/Malayalivartha