ക്ഷേത്ര ഭണ്ഡാരത്തില് നിന്നും ഇരുപത് രൂപ മോഷ്ടിച്ച് പൊലീസ് പിടിയിലായ സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരന് പോലീസുകാർ സമ്മാനിച്ചത് അഞ്ഞൂറ് രൂപ
കാണിക്ക വഞ്ചിയില്‍ നിന്നും കയ്യിട്ട് ഇരുപതു രൂപ മോഷ്ടിച്ച സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കോട്ടയം സ്വദേശിയായ 57കാരന് ഞായറാഴ്ച രാവിലെയായിരുന്നു തൊടുപുഴയിലെ ക്ഷേത്രത്തില്‍ നിന്നും 20 രൂപ മോഷ്ടിച്ചത്.
പുലര്‍ച്ചെ അഞ്ചരയ്ക്ക് തൊഴാനെത്തിയ ഭക്തര്‍ അറിയിച്ചതിനെതുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. സ്റ്റേഷനിലെത്തി പരിശോധിച്ച ഇയാളുടെ പക്കല്‍ നിന്നും 20 രൂപ മാത്രമാണ് കണ്ടെടുക്കാനായത്. സംഭവമാരാഞ്ഞ പൊലിസിനോട് ചായകുടിക്കാന്‍ പണമില്ലാത്തതില്‍ 20 രൂപ മാത്രം എടുത്തുവെന്നായിരുന്നു മറുപടി. ഇതു കേട്ട പൊലീസുകാര്‍ പിരിവെടുത്ത് ഇയാള്‍ക്ക് 500 രൂപ നല്‍കുകയായിരുന്നു.
https://www.facebook.com/Malayalivartha