സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ തച്ചങ്കരിയുടെ ശ്രമം.. ഫോണുകളുടെ എണ്ണം കുറച്ചാല്‍ മാത്രം പ്രതിമാസം കെ.എസ്.ആര്.ടി.സിക്ക് ഉണ്ടാകുന്നത് ലക്ഷങ്ങളുടെ ലാഭം... തനിക്ക് ഒരു ലാന്‍ഡ്ഫോണും മൊബൈല്‍ ഫോണും മാത്രം മതിയെന്ന് എംഡി
സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുമ്പോഴും കെ.എസ്.ആര്.ടി.സി ലക്ഷങ്ങള്‍ ധൂര്‍ത്തടിക്കുന്നു. വരിക്കാര്‍ക്കായി വമ്പന്‍ ഓഫറുകളുമായി മൊബൈല്‍ കമ്പനികള്‍ മത്സരിക്കുന്ന കാലത്തും കോര്പറേഷന് എം.ഡിക്കായി മാത്രം തിരുവനന്തപുരത്തെ ചീഫ് ഓഫീസിലുള്ളത് 24 ഫോണുകള്‍. ഇതില്‍ ലാന്‍ഡ്ഫോണുകളും മൊബൈല്‍ ഫോണ്‍ കണക്ഷനുകളുമുണ്ട്.
ആറോളംവരുന്ന എക്സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ക്കും ഓരോ ഡസനിലേറെ ഫോണുകള്‍ വേറെയും. ഇവയ്ക്കെല്ലാംകൂടി പ്രതിമാസം ലക്ഷങ്ങളുടെ ബില്ലും കോര്പറേഷന് അടയ്ക്കണം. തനിക്ക് ഇത്രയും ഫോണുകളുടെ ആവശ്യമില്ലെന്ന് എം.ഡി. ടോമിന് ജെ. തച്ചങ്കരി അറിയിച്ചപ്പോഴാണ് കോര്‍പറേഷനിലെ ടെലഫോണ്‍ ധൂര്‍ത്ത് വെളിച്ചത്തുവന്നത്. തനിക്ക് ഒരു ലാന്‍ഡ്ഫോണും മൊബൈല്‍ ഫോണും മാത്രം മതിയെന്നും ബാക്കിയുള്ളവ നീക്കണമെന്നും എം.ഡി. നിര്‍ദേശം നല്കി.
സി.എം.ഡിയുടെ ഓഫീസിലെയും എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെ ഓഫീസുകളിലെയും ഫോണുകളുടെ എണ്ണം കുറച്ചാല്‍ മാത്രം പ്രതിമാസം കെ.എസ്.ആര്.ടി.സിക്ക് ഉണ്ടാകുന്നത് ലക്ഷങ്ങളുടെ ലാഭമായിരിക്കും.
https://www.facebook.com/Malayalivartha