ട്രാഫിക്ക് നിയമലംഘനത്തിന് പിഴ നല്‍കിയതിന്റെ രസീത് ചോദിച്ച വിദ്യാര്‍ത്ഥിയെ എസ്ഐ ക്രൂരമായി മര്‍ദിച്ചു
ട്രാഫിക്ക് നിയമലംഘനത്തിന് പിഴ നല്‍കിയതിന്റെ രസീത് ചോദിച്ച വിദ്യാര്‍ത്ഥിയെ എസ്ഐ ക്രൂരമായി മര്‍ദിച്ചു. ചെന്നൈ ചെത്പെട്ട് സ്പര്‍ടാങ്ക് റോഡിലാണ് സംഭവം. ചൂളൈമേട് സ്വദേശി ഹാരൂണ്‍ സേട്ടാണ് (22) എസ്ഐയുടെ ക്രൂരമര്‍ദനത്തിന് ഇരയായത്.
പിഴ നല്‍കിയതിന്റെ രസീത് ആവശ്യപ്പെട്ടതിന്റെ പേരില്‍ ചെത്പെട്ട് ട്രാഫിക് എസ്ഐ ഇളയരാജ ഹാരൂണിനെ ലാത്തി കൊണ്ട് മര്‍ദിച്ചതായിട്ടാണ് പരാതി. ഇരുചക്ര വാഹനത്തില്‍ സുഹൃത്തിന് ഒപ്പം യാത്ര ചെയുകയായിരുന്നു ഹാരൂണ്‍. ഇവരുടെ വാഹനം തടഞ്ഞ ട്രാഫിക് ഉദ്യോഗസ്ഥര്‍ രേഖകള്‍ കാണിക്കാനായി ആവശ്യപ്പെട്ടു. ആ സമയം സുഹൃത്ത് ലൈസന്‍സ് കൈവശം കരുതിയിരുന്നില്ല. ഇതേ തുടര്‍ന്ന് 300 രൂപ പിഴയാണ് ട്രാഫിക് ഉദ്യോഗസ്ഥര്‍ ഈടാക്കിയത്. പക്ഷേ രസീത് നല്കാന് ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.
ബന്ധുക്കള്‍ രാത്രി ഒന്നരയോടെ എത്തിച്ചേര്‍ന്ന ശേഷമാണ് ഹാരൂണിനെ ഡോ. മേത്താ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവം ഒതുക്കി തീര്‍ക്കാന്‍ പൊലീസ് ശ്രമിച്ചതായി ബന്ധുക്കള്‍ ആരോപിക്കുന്നു. അതേസമയം വാഹനത്തിന്റെ യഥാര്‍ത്ഥ രേഖകള്‍ ഹാരൂണിന്റെ കൈവശമില്ലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഹാരൂണ്‍ നല്കിയ ഫോട്ടോ കോപ്പിയിലെ പേരും പറഞ്ഞപേരും വ്യത്യസ്തമായിരുന്നു. യുവാവ് എസ്ഐയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു . സംഘര്‍ഷം തടയാന്‍ എസ്ഐ ലാത്തി ഉപയോഗിച്ച് ചെറുതായി മര്‍ദിച്ചു. പക്ഷേ കാര്യമായ പരിക്ക് ഹാരൂണിന് ഇല്ലെന്നും പൊലീസ് പറഞ്ഞു. ഇതേ തുടര്‍ന്ന് പിന്നീട് എസ്ഐ ഇളയരാജയോട് ഹാരൂണ്‍ രസീത് ചോദിച്ചു. അന്നേരം എസ് ഐ ആവശ്യപ്പെട്ട രേഖകള്‍ നല്കാന് ഹാരൂണിന് സാധിച്ചില്ല. ക്ഷുഭിതനായ എസ്ഐ മുഖത്തടിക്കുകയും ലാത്തി ഉപയോഗിച്ച് മര്‍ദിക്കുകയും ചെയുകയായിരുന്നു. മാപ്പ് പറഞ്ഞതിന് ശേഷമാണ് മര്‍ദനം അവസാനിപ്പിക്കുന്നതിന് എസ്ഐ തയാറായത്.
https://www.facebook.com/Malayalivartha