ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യാഞ്ജലി
ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച പാലക്കാട് സ്വദേശി ശ്രീജിത്ത് അടക്കം മൂന്നു ജവാന്മാര്ക്കും രാഷ്ട്രത്തിന്റെ അന്ത്യാഞ്ജലി. കശ്മീരിലെ ബദാമിബാഗ് സൈനിക ക്യാംപില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹങ്ങളില്‍ കരസേനാ മേധാവി ജനറല്‍ വിപിന്‍ റാവത്ത് പുഷ്പചക്രം അര്‍പ്പിച്ചു. മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്കുവേണ്ടി മന്ത്രി അബ്ദുല്‍ ഹഖ് ഖാന് ആദരാഞ്ജലി അര്‍പ്പിച്ചു. കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ലാന്‍സ് നായിക് മൊഹിയുദ്ദീന്‍ റാത്തര്‍, രാജസ്ഥാന് സ്വദേശി വികാസ് സിങ് എന്നിവരാണു വീരമൃത്യു വരിച്ച മറ്റു രണ്ടു സൈനികര്‍. മൊഹിയുദ്ദീന്‍ റാത്തറുടെ കബറടക്കത്തിന് ആയിരങ്ങളെത്തി. റാത്തറുടെ വീട്ടില്‍നിന്ന് 25 കിലോമീറ്റര്‍ അകലെയാണ് ഏറ്റുമുട്ടല്‍ നടന്നത്.
ഏറ്റുമുട്ടലിനിടെ ലക്ഷ്യംതെറ്റിയ വെടിയേറ്റ് വീടിനകത്തിരുന്ന ഒരു സ്ത്രീയും കൊല്ലപ്പെട്ടിരുന്നു. സൈനികര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചശേഷം ലഫ്. ജനറല്‍ ഡി. അന്‍പു, ലഫ്. ജനറല്‍ ജെ.എസ്. സന്ധു എന്നിവര്‍ക്കൊപ്പം കരസേനാ മേധാവി സൈനിക ആസ്ഥാനം സന്ദര്‍ശിച്ചു സുരക്ഷാസ്ഥിതി വിലയിരുത്തി.
https://www.facebook.com/Malayalivartha