മകളെ മന്ത്രവാദിക്ക് കാഴ്ചവച്ചു ; അമ്മ അറസ്റ്റില്‍
മകളെ പീഡിപ്പിക്കാന്‍ മന്ത്രവാദിക്ക് കൂട്ടു നിന്ന അമ്മ അറസ്റ്റില്‍. ഹൈദരാബാദിലാണ് സംഭവം. പതിനാറുകാരിയായ മകളെ അമ്മ മന്ത്രവാദിക്ക് കാഴ്ച വയ്ക്കുകയായിരുന്നു. കുട്ടിയുടെ വല്ല്യമ്മയും ഇതിന് കൂട്ടുനിന്നു. ഇരുവരുടെയു, അനുവാദത്തോടെ മന്ത്രവാദി, ഒരു വര്‍ഷത്തോളം പതിനാറുകാരിയെ പീഡിപ്പിച്ചു. അടുത്തിടെ കുട്ടിയുടെ പിതാവ് വിവരമറിഞ്ഞതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പതിനാറുകാരിയില്‍ കൂടിയ ബാധ ഒഴിപ്പിക്കാനെന്ന പേരിലാണ് മന്ത്രവാദി പീഡനം നടത്തിയിരുന്നത്.
പിന്നീട് കുട്ടിയുടെ വല്യമ്മയുമായി അടുപ്പം സ്ഥാപിച്ച മന്ത്രവാദി അമ്മയുമായും വല്യമ്മയുമായും ശാരീരിക ബന്ധം പുലര്‍ത്തിയിരുന്നു. ഈ മന്ത്രവാദിയെ ഒഒരു വര്‍ഷം മുമ്പാണ് പെണ്‍കുട്ടിയുടെ വീട്ടില്‍ ചില പൂജകള്‍ക്കായി വിളിക്കുന്നത്. തുടര്‍ന്ന് വഴിപാടുകള്‍ക്ക് എന്ന പേരില്‍ കുട്ടിയെ ചില ക്ഷേത്രങ്ങളില്‍ കൊണ്ടു പോകുന്ന വഴിക്കും പീഡിപ്പിച്ചു. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി പതിവായി പീഡിപ്പിച്ചിരുന്നു. സംഭവത്തില്‍ മന്ത്രവാദി, പെണ്‍കുട്ടിയുടെ അമ്മ, വല്യമ്മ എന്നിവര്‍ക്കെതിരെ പോസ്കോ അടക്കം വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.
https://www.facebook.com/Malayalivartha