ജനപ്രീയ സ്മാര്‍ട്ട് ഫോണ്‍ റെഡ്മീ നോട്ട് 4 പൊട്ടിത്തെറിച്ചു വീഡിയോ
ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ ജനപ്രീയ സ്മാര്‍ട്ട് ഫോണായ റെഡ്മീ നോട്ട് 4 പൊട്ടിത്തെറിച്ചു. ബാംഗലൂരുവിലെ മൊബൈല്‍ കടയിലാണ് ഫോണ്‍ നന്നാക്കാന്‍ ശ്രമിക്കുന്നതിനിടെ അഗ്നിഗോളമായി മാറിയത്. ഈ മാസം 17നായിരുന്നു സംഭവം. പൊട്ടിത്തെറിയില്‍ കടയുടമയ്ക്ക് പൊള്ളലേറ്റു.
സിം കാര്‍ഡ് ഇടുന്നതുമായി ബന്ധപ്പെട്ട സംശയം തീര്‍ക്കുന്നതിനായാണ് അര്ജ്ജുന് എന്ന യുവാവാണ് കടയിലെത്തിയത്. കടയുടമ ഫോണ്‍ പരിശോധിക്കുന്നതിനിടെ പെട്ടെന്ന് ഫോണ്‍ തീഗോളമായി മാറുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്.
സംഭവം ഷവോമി അന്വേഷിച്ചു വരികയാണ് കമ്പനി വക്താവ് അറിയിച്ചു. ഉപയോക്താക്കളുടെ സുരക്ഷയ്ക്കാണ് ഞങ്ങള്‍ പ്രാധാന്യം നല്ക്കുന്നത്. ജൂണില്‍ ഈ കടയില്‍ നിന്നു തന്നെയാണ് അര്ജ്ജുന് ഫോണ്‍ എടുത്തത്. തീപിടുത്തത്തില്‍ കടയുടമയുടെ കൈക്ക് പരിക്കേറ്റു.
https://www.facebook.com/Malayalivartha