Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

സന്തോഷ് പണ്ഡിറ്റിനെ മിമിക്രി താരങ്ങള്‍ ശ്രീകണ്ഠന്‍ നായര്‍ ഷോയില്‍ കൂട്ടമായി ചേര്‍ന്ന് ആക്രമിച്ചതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം

29 SEPTEMBER 2016 11:39 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ഫ്‌ളവേഴ്‌സ് ചാനലിന്റെ ശ്രീകണ്ഡന്‍ നായര്‍ഷോയില്‍ സന്തോഷ് പണ്ഡിറ്റ് മിമിക്രി താരങ്ങള്‍ വളഞ്ഞിട്ട് ആക്രമിച്ചതിനെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം രൂക്ഷമാകുന്നു. സന്തോഷ് പണ്ഡിറ്റിനെ ഒത്തുചേര്‍ന്ന് കളിയാക്കാന്‍ മറ്റു മിമിക്രി താരങ്ങള്‍ മത്സരിക്കുന്നതാണ് ഷോയിലുടനീളം കാണുന്നത്. ഇതിനെതിരെയാണ് സോഷ്യല്‍മീഡിയയില്‍ വിമര്‍ശനമുയരുന്നത്. പ്രതിഷേധം അതിരുവിട്ടതോടെ അവതാരകനായ ശ്രീകണ്ഡന്‍ നായര്‍ ഫേസ്ബുക്കില്‍ വിശദീകരണവുമായെത്തുകയും ചെയ്തു.

ഫ്‌ളവേഴ്‌സ് ടിവിയില്‍ മികച്ച രീതിയില്‍ പോകുന്ന പരിപാടിയാണ് ശ്രീകണ്ഡന്‍ നായര്‍ ഷോ. ഏഷ്യാനെറ്റിലെ നമ്മള്‍ തമ്മില്‍ എന്ന ഹിറ്റ് പരിപാടിയുടെ ബുദ്ധികേന്ദ്രമായിരുന്ന ശ്രീകണ്ഡന്‍ നായര്‍ തന്നെയാണ് ഇതിലും അവതാരകനായെത്തുന്നത്. ഓണത്തിനുശേഷം വന്ന എപ്പിസോഡില്‍ മിമിക്രി താരങ്ങളായിരുന്നു അതിഥികള്‍. കൂട്ടത്തില്‍ സന്തോഷ് പണ്ഡിറ്റും. പതിവുപോലെ ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെയും കേന്ദ്രബിദ്ധുവായി പണ്ഡിറ്റ് മാറി. മറ്റു മിമിക്രി താരങ്ങള്‍ അസഹിഷ്ണുക്കളെപ്പോലെ സന്തോഷിനെ കടന്നാക്രമിക്കുന്നതാണ് ഷോയിലുടനീളം കണ്ടത്.

മിമിക്രി രംഗത്ത് 30 വര്‍ഷം പിന്നിട്ട ഏലൂര്‍ ജോര്‍ജ് അടക്കമുള്ളവരാണ് പണ്ഡിറ്റിന്റെ മേല്‍ കടന്നാക്രമണം നടത്തുന്നത്. പരിപാടിയുടെ ഒരു ഘട്ടത്തില്‍ മറ്റു മിമിക്രിക്കാര്‍ക്കെതിരേ സന്തോഷ് പൊട്ടിത്തെറിക്കുന്നുണ്ട്. താങ്കളുടെ വീട്ടിലെത്തി ഞങ്ങള്‍ പറയും ഇനിയൊരു സിനിമ സംവിധാനം ചെയ്യല്ലെന്ന് ഒരു മിമിക്രിക്കാരന്‍ പറഞ്ഞതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ഷോ ചാനലില്‍ വന്നതിനുശേഷം മിമിക്രി താരങ്ങള്‍ക്കെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

ഒരു പ്രേക്ഷകന്‍ ഇട്ട കുറിപ്പ് ഇങ്ങനെ, എന്ത് കൗണ്ടര്‍ ആണെങ്കിലും ഒരാളെ വിളിച്ചു വരുത്തി കൂട്ടം ചേര്‍ന്ന് ആക്രമിക്കുന്നത് ശരിയല്ല. മിമിക്രി കലാകാരന്‍മാരോടുണ്ടായിരുന്ന ഇഷ്ടവും ബഹുമാനവുമൊക്കെ ഇതോടെ പോയിക്കിട്ടി. ഒരാളെ നിങ്ങള്‍ പരിഹസിക്കുമ്പോള്‍ സ്വയം പരിഹാസ്യരാകുന്നത് നിങ്ങള്‍ തന്നെയാണ്. സന്തോഷ് പണ്ഡിറ്റിന്റെ സിനിമകള്‍ സെന്‍സര്‍ ചെയ്തു ഇറങ്ങുന്നത് തന്നെയാണ്. സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കാത്ത ചിത്രങ്ങള്‍ക്ക് വേണ്ടി ശക്തമായി വാദിക്കുന്ന ഈ കാലഘട്ടത്തില്‍ സെന്‍സര്‍ ചെയ്തു വരുന്ന ഈ സിനിമ താല്‍പ്പര്യം ഉള്ളവര്‍ മാത്രം കാണട്ടെ. നിങ്ങളുടെ യൂട്യൂബ് ചാനലില്‍ ഈ എപ്പിസോഡിന്റെ ചുവട്ടില്‍ വന്ന കമന്റുകള്‍ വായിച്ചു നോക്ക്. പ്രേക്ഷകര്‍ക്ക് ആരാണ് ശരിയെന്നു തോന്നിയതെന്ന് നിങ്ങള്‍ക്ക് മനസിലാകും. അതുപോലെ തന്നെ മുന്‍ എപ്പിസോഡുകളുടെ വ്യൂവും ഈ എപ്പിസോഡിന്റെ വ്യൂവും താരതമ്യം ചെയ്യുക.

ഇതുപോലെ നിരവധി പേരാണ് മിമിക്രി താരങ്ങള്‍ക്കെതിരേ രംഗത്തുവന്നിരിക്കുന്നത്. വിമര്‍ശനങ്ങള്‍ ചാനലിനെതിരേയും വന്നതോടെയാണ് ചാനല്‍ ഹെഡ് കൂടിയായ ശ്രീകണ്ഡന്‍ നായര്‍ ഫേസ്ബുക്കില്‍ വിശദീകരണക്കുറിപ്പിട്ടത്. വിശദീകരണം ഇങ്ങനെ..

ശ്രീകണ്ഠന്‍ നായര്‍ ഷോയിലൂടെ സന്തോഷ് പണ്ഡിറ്റിനെ അവഹേളിച്ചു എന്ന തരത്തില്‍ ചില പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ കാണാനിടയായി. ഒരു കാര്യം വ്യക്തമാക്കട്ടെ. വ്യക്തിപരമായി ആരെയെങ്കിലും അധിക്ഷേപിക്കുന്ന മാധ്യമ പ്രവര്‍ത്തനം എന്റെ അജണ്ടയല്ല. കോമഡി താരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഓണക്കാലത്ത് സംപ്രേഷണം ചെയ്ത ഈ ഷോയുടെ ഉദ്ദേശം തന്നെ കൗണ്ടറുകളും മറു കൗണ്ടറുകളും കൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കുക എന്നത് മാത്രമായിരുന്നു. സന്തോഷ് പണ്ഡിറ്റിനെ അതില്‍ ഉള്‍പ്പെടുത്തിയത് അദ്ദേഹത്തിന് ഇത്തരം കഴിവുണ്ടെന്ന ബോധ്യത്തോടെയാണ്.

പരസ്പരം അറിയുന്നവര്‍ വ്യക്തിപരമായ സ്വാതന്ത്ര്യത്തോടെ ഏറ്റുമുട്ടിയത് നിര്‍ദോഷമായ തമാശകളുടെ അതിരുകള്‍ക്കുള്ളില്‍ നിന്ന് മാത്രമാണ്. ദയവായി ഈ കോമഡി ഷോയെ ഇന്ത്യാ-പാക് യുദ്ധത്തിന്റെ തലത്തില്‍ നിന്ന് അപഗ്രഥിച്ചു തല പുണ്ണാക്കരുതേയെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (2 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (2 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (2 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (2 hours ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (2 hours ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (2 hours ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (2 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (2 hours ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (2 hours ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (2 hours ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (3 hours ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (9 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (9 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (9 hours ago)

Malayali Vartha Recommends