ഭാര്യയുടെ അനിയത്തിയെ കണ്ടപ്പോള്‍ ഭാര്യയെ വേണ്ട, ടെക്കിക്കെതിരെ കേസ്
അനിയത്തിയെ കണ്ട് ഇഷ്ടപെട്ട ടെക്കിക്ക് ഭാര്യയെ വേണ്ട, ഭാര്യയുടെ അനുജത്തിയെ മതി. ഹൈദരാബാദില്‍ സോഫ്റ്റ്വെയര് എന്‍ജിനീയറായ ശിവ് ശങ്കറിനെതിരെയാണ് ഭാര്യ പൂര്ണജ്യോതി പരാതി നല്‍കിയത്. പൂര്ണജ്യോതിയെ നിരീക്ഷിക്കാന്‍ ശിവ്ശങ്കര് സിസിടിവി കാമറ സ്ഥാപിച്ചെന്നാണ് പരാതി. നവംബറിലായിരുന്നു പൂര്ണജ്യോതിയും ശിവ്ശങ്കറുമായിട്ടുള്ള വിവാഹം. കല്യാണം കഴിഞ്ഞ ശേഷമാണ് പൂര്ണജ്യോതിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് മനസ്സിലായത്. ഇതോടെ പൂര്ണജ്യോതിയുടെ സഹോദരിയെ വിവാഹം ചെയ്തു കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ശിവ്ശങ്കര് ഭാര്യയെയും മാതാപിതാക്കളെയും നിര്‍ബന്ധിക്കാന്‍ തുടങ്ങി.
എന്നാല്‍, ഇതു നടക്കില്ലെന്ന് ഇരുവരും അറിയിച്ചതോടെ തനിക്ക് അധികമായി 10 ലക്ഷം രൂപ നല്കാന് ശിവ്ശങ്കര് ആവശ്യപ്പെട്ടു. സ്ത്രീധനമായിട്ടാണ് പണം ആവശ്യപ്പെട്ടത്. ഇക്കാര്യം ആവശ്യപ്പെട്ട് പൂര്ണജ്യോതിയെ നിരന്തരമായി പീഡിപ്പിക്കാനും തുടങ്ങി. കൂടാതെ ഫോണ്‍ പിടിച്ചുവാങ്ങുകയും വീട്ടില്‍ മൊത്തം സിസിടിവി കാമറകള്‍ സ്ഥാപിക്കുകയും ചെയ്തു. പീഡനം സഹിക്കവയ്യാതെയാണ് പൂര്ണജ്യോതി പൊലീസിനെ സമീപിച്ചത്. സെന്‍ട്രല്‍ െ്രെകം സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ശിവ ശങ്കറിനെതിരെ കേസെടുത്തിട്ടുള്ളത്.
ഭാര്യാസഹോദരിയെ വിവാരം കഴിക്കാന്‍ സമ്മതിക്കാതിരുന്ന ഭാര്യയെ നിരീക്ഷിക്കാന്‍ ടെക്കിയായ ഭര്‍ത്താവ് വീട്ടിലാകമാനം സിസിടിവി കാമറകള്‍ സ്ഥാപിച്ചു. അധിക സ്ത്രീധനമായി 10 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭാര്യയെ മര്‍ദ്ദിക്കാനും തുടങ്ങി. പീഡനം സഹിക്കവയ്യാതായതോടെ ഭാര്യ ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്കി. ഭര്‍ത്താവിനെതിരെ ക്രൂരമായ മര്‍ദ്ദനം, ഭാര്യയെ മര്‍ദ്ദിക്കല്‍, വിശ്വാസവഞ്ചന, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു.
എന്നാല്‍ ഒടുവില്‍ കേസ് ഒത്തുതീര്‍ക്കാന്‍ അയാള്‍ സമ്മതിച്ചതാകട്ടെ രണ്ടുപേരെയും സ്വീകരിക്കാമെന്ന വ്യവസ്ഥയും.
https://www.facebook.com/Malayalivartha