വിദേശികള്‍ കുഞ്ഞുങ്ങളെ പരിപാലിക്കുന്നത് വ്യത്യസ്ത രീതിയില്‍
നവജാത ശിശുക്കളെ ശരീരം മുഴുവന്‍ എണ്ണ പുരട്ടി നന്നായി ഉഴിഞ്ഞു കുളിപ്പിക്കുന്നത് നമ്മുടെ നാട്ടിലെ ശീലമാണ്. കൈകാലുകളില്‍ എണ്ണ തേച്ച് നന്നായി നീട്ടി തടവിയാലെ ഭാവിയില്‍ കുഞ്ഞുങ്ങള്‍ക്ക് ഉയരം വയ്ക്കൂ എന്നുവരെ പറയാറുണ്ട്. മലയാളികള്‍ ഇങ്ങനെയാണെങ്കില്‍ വിദേശികള്‍ കുഞ്ഞുങ്ങളെ പരിപാലിക്കുന്നത് വ്യത്യസ്ത രീതിയിലാണ്
അവര്‍ക്ക് ഇങ്ങനെ ഉഴിഞ്ഞു കുളിപ്പിക്കലൊന്നും ശീലമില്ലാത്തതാണ്. എന്നാല്‍ അടുത്തിടെ ഓസ്ട്രേലിയയില്‍ ആരംഭിച്ച ബേബി സ്പായാണ് ആറു മാസം പ്രായമുള്ള കുട്ടികളെ മസ്സാജ് ചെയ്തു കുളിപ്പിക്കുന്നത്.
കുഞ്ഞിനെ കുളിപ്പിക്കല്‍ മാത്രമല്ല ഇളം ചൂട് വെള്ളത്തില്‍ നീന്തല്‍ പരിശീലനം ഉള്‍പ്പെടെ ബേബി സ്പാ ചെയ്തു നല്കുന്നു. എന്തായാലും ഓസ്ട്രേലിയയില്‍ സ്പായ്ക്ക് നല്ല വരവേല്‍പ്പാണ്.
ഇതുകണ്ട് ബേബി സ്പാ പെര്‍ത്തിന്റെ ഉടമയായ ലോറ സെവനസ് ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക, സ്പെയിന് എന്നിവിടങ്ങളില്‍ കൂടി ബേബി സ്പാ തുടങ്ങാനുള്ള ഒരുക്കത്തിലാണ്
https://www.facebook.com/Malayalivartha