ബലാത്സംഗം ചെയ്യപ്പെട്ട ബാലനടിയെ സിപിഎം നേതാവിന്റെ മകന് എത്തിച്ചുകൊടുത്തത് സീരിയല്‍ നടിയോ?
പ്രമുഖയായ ഒരു നടി കൊച്ചിയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ പീഡിപ്പിക്കപ്പെട്ടതിന്റെ ഷോക്കിലാണ് സിനിമാരംഗം. ഇതിന്റെ അന്വേഷണം എങ്ങുമെത്താതെ പോലീസ് വട്ടം കറങ്ങുകയാണ്. ഇതിനിടയിലാണ് പ്രായപൂര്‍ത്തിയാകാത്ത ഒരു നടിയെ കൊല്ലത്ത് കൂട്ടബലാത്സംഗം ചെയ്തു എന്ന വാര്‍ത്ത പുറത്ത് വരുന്നത്. ബാലനടിയെ പീഡിപ്പിച്ചയാള്‍ക്ക് സഹായം ചെയ്തുകൊടുത്തത് ഒരു സീരിയല്‍ നടിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
14-കാരിയായ പെണ്‍കുട്ടിയാണ് കൊല്ലത്ത് ലൈംഗിക പീഡനത്തിന് ഇരയായത്. സിനിമയില്‍ അഭിനയിക്കാനെന്ന് പറഞ്ഞ് കൊണ്ടുപോയ ശേഷം അഞ്ച് പേര് ചേര്‍ന്നാണത്രെ കുട്ടിയെ പീഡിപ്പിച്ചത്. കൊല്ലത്ത് ബാലതാരത്തെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ രാഷ്ട്രീയ നേതാവിന്റെ മകനും ബന്ധമുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.
പ്രദേശത്തെ പ്രമുഖനായ ഒരു സി.പി.എം നേതാവിന്റെ മകനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത് എന്നാണ് അറിയുന്നത്. ഫൈസല്‍ എന്ന് പേരുള്ള ഇയാളെ പോലീസ് അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടര്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ലമെന്ററി രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ സി പി എം നേതാവിന്റെ മകനാണ് ഫൈസല്‍.
കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി മുമ്പ് ഒരു ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചിട്ടുണ്ട്. ഇവന്റ് മാനേജുമെന്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വരികയായിരുന്നു ഈ കുട്ടി എന്നാണ് വിവരം. കുട്ടിയെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോയത് ഒരു സീരിയല്‍ നടിയാണത്രെ.
പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ കുടുംബത്തിന് പരിചയമുള്ള ഒരു നടിയാണത്രെ ഇവര്‍. സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടിയാണ് എന്ന് പറഞ്ഞാണ് ഇവര്‍ കുട്ടിയെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
കൊല്ലം നഗരത്തില്‍ നടന്ന ഒരു പിറന്നാള്‍ ആഘോഷത്തിനിടെയാണ് കുട്ടിയെ അഞ്ച് പേര് ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. തന്നെ അഞ്ച് പേര് ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പെണ്‍കുട്ടിയുടെ പരാതി.
ഒരു മാസം മുമ്പാണ് പരാതിക്കിടയായ സംഭവം നടന്നത്. 18-നാണ് പരാതി നല്‍കിയത്. എന്നാല്‍ പോലീസ് ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ലെന്ന ആരോപണം ശക്തമാണ്. സംഭവത്തില്‍ ഉന്നത രാഷ്ട്രീയക്കാര്‍ക്ക് ബന്ധമുള്ളത് കൊണ്ടാണ് ഇതെന്നാണ് ആരോപണം.
മാര്‍ച്ച് പതിനെട്ടാം തീയതിയാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടു എന്ന് കാണിച്ച് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പോലീസിനെ സമീപിച്ചത്. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. എന്നാല്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്ന വനിതാ സി ഐ പരാതി സ്വീകരിക്കാന്‍ പോലും തയ്യാറായില്ലത്രെ.
പ്രശ്നം പറഞ്ഞുതീര്‍ക്കാമെന്ന നിര്‍ദേശം നല്കി പെണ്‍കുട്ടിയുടെ വീട്ടുകാരെ വിട്ടയക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇതിന് ശേഷം പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഒരാളെ പിടികൂടുകയായിരുന്നു. പ്രദേശത്തെ സി.പി.എം നേതാവിന്റെ മകനാണ് ഇയാള്‍.
https://www.facebook.com/Malayalivartha