ഹോസ്പിറ്റല്‍ മാനേജ്മെന്റുകള്‍ നടത്തുന്ന അനീതി തുറന്ന് പറഞ്ഞ് വിദേശത്ത് ജോലി ചെയ്യുന്ന മലയാളി നേഴ്സ്
തൃശ്ശൂരില്‍ നഴ്സുമാര്‍ നടത്തിയ സമരത്തിന് അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങളാണുണ്ടായത്. നഴ്സുമാര്‍ക്ക് നല്കുന്ന തുച്ഛമായ ശമ്പളം പരിഷ്ക്കരിക്കുക,മാനേജ്മെന്റ് പീഡനങ്ങള്‍ അവസാനിപ്പിക്കുക എന്നീ ന്യായമായ ആവശ്യങ്ങളായിരുന്നു അവരുടെ സമരത്തിന്റെ കാരണം.
സൗമ്യ എന്ന, ഇപ്പോള്‍ വിദേശത്ത് ജോലി ചെയ്യുന്ന നഴ്സാണ് ഏകദേശം അഞ്ച് മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോ റെക്കോര്‍ഡ് ചെയ്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. വിദേശത്തേക്ക് വരുന്നതിന് മുന്‍പ് ബാംഗ്ലൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലെ നേഴ്സ് ആയിരുന്നു സൗമ്യ. അവിടെ മാസശമ്പളമായി ലഭിച്ചിരുന്നത് വെറും 4500 രൂപ. 2009-2011 കാലയളവിലാണ് സൗമ്യ അവിടെ പ്രവര്‍ത്തിച്ചിരുന്നത്. അവിടെ നടക്കുന്നത് കൊടും അനീതിയാണെന്ന് സൗമ്യ പറയുന്നു.
ആകെ കിട്ടുന്ന 4500 രൂപയില്‍ നിന്നും എവിടെയോ നടക്കുന്ന ഭൂകമ്പത്തിനു ഭീകരാക്രമണത്തിനും എന്ന പേരില്‍ ആരോടും ചോദിക്കാതെയും പറയാതെയും പണം സംഭാവനയെന്ന പേരില്‍ കട്ട് ചെയ്യുന്നു. അത് കൂടാതെ അറ്റന്‍ഡന്‍സ് ഇല്ലെന്ന പേരില്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കുകയും മേലധികാരികളും ഹെഡ് നഴ്സും ആവശ്യമില്ലാതെ കണക്കിന് ശകാരിക്കുകയും ചെയ്യും.സൗമ്യ ആ ഹോസ്പിറ്റലിലെ ഐ.സി.യുവിലാണ് ജോലി ചെയ്തിരുന്നത്. രോഗി ഒരു ദിവസം ഐ.സി.യുവില്‍ കഴിയുന്ന തുക അന്നന്ന് തന്നെ ബില്‍ അടച്ചിരിക്കണം. അല്ലെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യും. ഐ.സി.യുവില്‍ ചാര്‍ജ് ഉള്ള നഴ്സിന്റെ ദിവസക്കൂലി 2500 രൂപയാണെന്ന് രോഗിയ്ക്ക് നല്കുന്ന ബില്ലില്‍ എഴുതിയിരിക്കും. എന്നാല്‍ ഒരു മാസം ഞങ്ങള്‍ക്ക് കിട്ടുന്നതോ 4500 രൂപ. അതും പൂര്‍ണ്ണമായി കിട്ടില്ല.ഡിഡക്ഷന് എല്ലാം കഴിഞ്ഞ് കിട്ടുന്നത് കിട്ടിയാലായി. ഇതിനെതിരെ ഞാന്‍ മാനേജ്മെന്റിനോട് പ്രതികരിച്ചു. അതിന്റെ കണക്ക് അവര്‍ ഞാന്‍ റീസൈന്‍ ചെയ്തപ്പോള്‍ തീര്‍ത്തു. എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റിനും മറ്റും എന്നെ ഒരു മാസത്തില്‍ കൂടുതലിട്ട് ഓടിച്ചു.
മറ്റൊരു നിവര്‍ത്തിയും ഇല്ലാഞ്ഞിട്ടാണ് മനസ്സില്ലാഞ്ഞിട്ടും സ്വന്തം നാടും വീടും വിട്ട് വിദേശത്തേക്ക് വന്നത്. ഈ വീഡിയോ പോസ്റ്റ് ഇട്ടതിന് കാരണം,തൃശ്ശൂരില്‍ നടന്ന നഴ്സുമാരുടെ സമരം ശ്രദ്ധിക്കാനിടയായതിനാലാണ്. അന്ന് ഇത് പോലെ പ്രതിഷേധിക്കാന്‍ എന്റെ കൂടെ ആരുമില്ലായിരുന്നു. ഉണ്ടായിരുന്നുവെങ്കില്‍ ഞാന്‍ മുന്‍നിരയില്‍ തന്നെ കാണുമായിരുന്നു-സൗമ്യ പറഞ്ഞ് നിര്‍ത്തുന്നു.
https://www.facebook.com/Malayalivartha