നടിക്ക് പിന്തുണയുമായി മഞ്ജുവാര്യരും സംഘവും
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ അപമാനകരമായി പ്രതികരിച്ചതിനെ തുടര്‍ന്ന് മഞ്ജു വാര്യരുടെ നേതൃത്വത്തിലുള്ള വിമണ്‍ ഇന്‍ സിനിമ കളക്ടീവ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. നടിക്കെതിരെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയവര്‍ നിയമത്തോട് വെല്ലുവിളിക്കുകയാണ് ചെയ്യുന്നത്. ഇത്തരം പരാമര്‍ശങ്ങളില്‍ നിന്നും ചലച്ചിത്ര പ്രവര്‍ത്തകര്‍ വിട്ടു നില്‍ക്കണമെന്നും അവര്‍ വ്യക്തമാക്കി.
നടിയെ അപമാനിക്കുന്ന തരത്തില്‍ സലിം കുമാറും പേര് വെളിപ്പെടുത്തി അജു വര്‍ഗീസും രംഗത്തെത്തിയിരുന്നു. അവസാനം ദിലീപ് തന്നെയും രംഗത്തെത്തിയിരുന്നു. നടിക്ക് പള്‍സര്‍ സുനിയുമായി ബന്ധമുള്ള തരത്തിലുള്ള പരാമര്‍ശമാണ് ദിലീപ് നടത്തിയത്.
നടി ആക്രമിക്കപ്പെട്ട സംഭവം നിര്‍ണ്ണായക വഴിത്തിരില്‍ എത്തി നില്‍ക്കെ മലയാള സിനിമയിലെ നടി നടന്മാരുടെ സംഘടനയായ അമ്മയുടെ ജനറല്‍ബോഡിയോഗം നാളെ ചേരും. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വൈകിട്ടാണ് യോഗം ചേരുന്നത്. അതേസമയം, വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അമ്മയിലെ ചില അംഗങ്ങള്‍ ഇന്ന് അനൗദ്യോഗിക യോഗവും ചേരുന്നുണ്ടെന്നാണ് വിവരം.
അതിനിടെ, നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇരയുടെ പേര് വെളിപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട നടന് അജു വര്‍ഗീസിനെതിരെ കളമശേരി സ്വദേശി ഗിരീഷ് ബാബു ഡി.ജി.പി ക്ക് പരാതി നല്കി. എന്നാല്‍, ഈ പരാതിയില്‍ അജുവിനെതിരെ ഇതുവരെ കേസെടുത്തിട്ടില്ല.
https://www.facebook.com/Malayalivartha