ദിലീപ് ആക്രമിക്കപ്പെടുമെന്ന് പോലീസിന്റെ രഹസ്യാന്വേഷണം
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കോടതിയില്‍ എത്തിക്കാതെ വീഡിയോ കോണ്‍ഫറന്‍സ് വഴി മൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചതിന് പിന്നില്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഹൈക്കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ ദിലീപ് ആക്രമിക്കപ്പെടുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഈ നടപടി. കോടതിയിലേക്കുള്ള യാത്ര സുരക്ഷിതമല്ലെന്നും കോടതി പരിസരത്ത് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ദിവസം, നടന് ദിലീപിനെ നേരിട്ട് ഹാജരാക്കുന്നതില്‍ നിന്ന് അങ്കമാലി ഫസ്റ്റ് ക്ളാസ് ജുഡിഷ്യല്‍ മജിസ്ട്രേട്ട് കോടതി ഒഴിവാക്കിയിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് പൊലീസ് നല്കിയ അപേക്ഷ കണക്കിലെടുത്താണിത്. ഇതിന് പിന്നാലെയാണ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ദിലീപിന്റെ കോടതി നടപടികള്‍ ഇനി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് നടപ്പാക്കുക. അതേസമയം, ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും.
ദിലീപിനെ ജയിലില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നത് കനത്ത സുരക്ഷാവലയത്തിലാണ്. ആലുവ മുതല്‍ അങ്കമാലി വരെ കൊണ്ടുപോകുന്നതിന് വന്‍ പൊലീസ് സന്നാഹം ആവശ്യമാണ്. മുന്‍പ് പലതവണ ദിലീപിനെ കോടതിയില്‍ കൊണ്ടുപോയപ്പോഴെല്ലാം സുരക്ഷാഭീഷണി ഉണ്ടായിരുന്നു. കോടതിയിലും തെളിവെടുപ്പിനുമെല്ലാം കൊണ്ടുപോയപ്പോഴും ജനങ്ങള്‍ തിങ്ങിക്കൂടിയിരുന്നു. ഏറെ ജനശ്രദ്ധയും മാദ്ധ്യമ ശ്രദ്ധയും കിട്ടുന്നതിനാല്‍ ദിലീപിനെ ജയിലില്‍ നിന്ന് കൊണ്ടുപോകുന്നതും തിരിച്ചു കൊണ്ടുവരുന്നതും വലിയ ഭീഷണി ഉയര്‍ത്തുന്നതായും പൊലീസ് വ്യക്തമാക്കി. ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യം കൂടി കണക്കിലെടുക്കണമെന്നും കോടതിയോട് പൊലീസ് അഭ്യര്‍ത്ഥിച്ചിരുന്നു.
https://www.facebook.com/Malayalivartha