കാരണമില്ലാതെ തന്നെ മര്‍ദ്ദിക്കുകയും ഇനിയും പണിതരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത ചാവക്കാട് എസ്.ഐയെ പരസ്യമായി വെല്ലുവിളിച്ച് ചുമട്ട് തൊഴിലാളിയായ യുവാവ്
കാരണമില്ലാതെ തന്നെ മര്‍ദ്ദിച്ചു എന്ന് കാണിച്ച് ചാവക്കാട് എസ്.ഐക്ക് എതിരേ ഫേസ്ബുക്കില്‍ ചുമട്ട് തൊഴിലാളിയായ യുവാവിന്റെ പോസ്റ്റ്. താന്‍ ജോലി ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ അതുവഴി പോയ എസ്.ഐയെ ബഹുമാനിച്ചില്ലെന്നാരോപിച്ചാണ് തന്നെ മര്‍ദ്ദിച്ചത് എന്ന് നൗഫല്‍ എന്ന യുവാവ് തന്റെ പോസ്റ്റിലൂടെ പറയുന്നു.
നൗഫലിന്റെ പോസ്റ്റ് ഇങ്ങനെ...
സുഹൃത്തുക്കളെ,
ചാവക്കാട് പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ (എസ്.ഐ) രമേശ് ഇന്ന് ചുമട്ട് തൊഴില്‍ എടുക്കുന്ന എന്നെ അകാരണമായി അറസ്റ്റ് ചെയ്തു. ചുമട് വലിക്കുന്ന കൈവണ്ടിയുമായി പണിയെടുക്കുമ്പോഴാണ് സംഭവം.
കൈ വണ്ടി വലിക്കുന്ന ഞാന്‍ വഴിയിലൂടെ ജീപ്പില്‍ പോകുന്ന ഈ മാന്യമഹാനെ ബഹുമാനിച്ചില്ല എന്നും പറഞ്ഞ് ഒരു പെറ്റി കേസും കെട്ടി വച്ചു തന്നു.
പാവറട്ടിയിലെ വിനായകനെ പീഡിപ്പിച്ച് മരണത്തിന്റെ കല്പ്പടവുകളിലേക്ക് വലിച്ചിഴച്ച കാക്കിയിട്ട നരാധമന്മാര് ഇങ്ങനെ മാടമ്പിത്തരം കാണിക്കാനിറങ്ങിയാല്‍ നട്ടെല്ല് വളച്ച് തരാന്‍ സൗകര്യമില്ല ഏമാനേ എന്നും പറഞ്ഞ് പോരാന്‍ അറിയാവുന്ന എന്നോട് ഇങ്ങനെ ആണെങ്കില്‍ സാധാരണക്കാരോട് ഇദ്ദേഹം എന്ത് സംസ്കാരമാണ് കാണിക്കുന്നത് എന്ന് ഊഹിക്കാവുന്നതാണ്...
നിന്നെ എന്റെ ഇനീം കയ്യില്‍ കിട്ടും,
പണി തരും എന്ന് വെല്ലുവിളിച്ച ഏമാനേ...
രമേശന് സാറേ...
ഞാനും ഞങ്ങളും എന്നും എപ്പോഴും ഇവിടെ തന്നെ ഉണ്ടാവും...
ഈ ചാവക്കാട് അങ്ങാടിയിലെ സി.ഐ.ടി.യു ചുമട്ട് തൊഴിലാളികളായ്...
സാറ് വന്ന് ഉണ്ടാക്ക്...
എന്ന് സഖാവ് നൗഫല്‍.
https://www.facebook.com/Malayalivartha