കാമുകിയുമൊത്തുള്ള രഹസ്യ സന്ദർശനം പിടിക്കുമെന്നായതോടെ പത്തൊൻപതുകാരൻ രണ്ടാം നിലയിലെ ബാൽക്കണിയിൽ നിന്നും താഴേക്ക് ചാടി ! ; പിന്നെ സംഭവിച്ചത്....
കാമുകിയുടെ ഫ്ലാറ്റിലേക്ക് രഹസ്യ സന്ദര്‍ശനത്തിനെത്തിയ 19 കാരൻ ഇറാനിയൻ യുവാവ് കാമുകിയുടെ പിതാവ് മുറിയിലേക്ക് വരുന്നത് കണ്ടതോടെ രണ്ടാം നിലയിലെ ബാൽക്കണിയിൽ നിന്നും താഴേക്ക് ചാടി. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഷാര്‍ജയിലെ ഒരു ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷാർജയിലെ മെയ്സലൂൺ ഭാഗത്താണ് ഇത്തരത്തിലൊരു സംഭവം നടന്നത്.
പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത് ഇങ്ങനെ...
മാതാപിതാക്കള്‍ രാവിലെ പ്രാര്‍ത്ഥനയ്ക്കായി പുറത്തുപോയ തക്കം നോക്കി 15 കാരിയായ കുമുകി യുവാവിനെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് എത്തി വാതിലില്‍ മുട്ടുന്നത് വരെ ഏകദേശം രണ്ട് മണിക്കൂറോളം ഇയാള്‍ പെണ്‍കുട്ടിയുടെ മുറിക്കുള്ളിലായിരുന്നു. പിതാവ് മുറിയിലേക്ക് പ്രവേശിക്കുന്നത് കണ്ട ഇയാള്‍ ബാല്‍ക്കണിയില്‍ ഒളിച്ചു.
പെണ്‍കുട്ടിയുടെ പിതാവ് മുറിയില്‍ തുടരുകയാണെങ്കില്‍ താന്‍ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടുമെന്ന് പറഞ്ഞ് യുവാവ് പെണ്‍കുട്ടിയ്ക്ക് വാട്സ്ആപ്പ് സന്ദേശം നല്‍കിയിരുന്നു. എന്നാൽ 30 മിനിറ്റുകള്‍ക്ക് ശേഷം, പിതാവ് ബാല്‍ക്കണിയിലേക്ക് വരുമെന്ന സംശയം മൂലം ഇയാള്‍ താഴേക്ക് ചാടുകയായിരുന്നു.
ശനിയാഴ്ചയാണ് ഇത്തരത്തിലൊരു സംഭവം ഉണ്ടായത്. പത്തൊൻപതു കാരൻ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഇയാളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
https://www.facebook.com/Malayalivartha