Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

ഭര്‍ത്താവുമില്ല കാമുകനുമില്ല; ഒരു തെളിവും അവശേഷിപ്പിക്കാതെ കാമുകനൊപ്പം അടിച്ച് പൊളിക്കാന്‍ സോഫിയ ഭര്‍ത്താവിന് വിഷം കൊടുത്തു കൊന്നു; കുടുംബബന്ധം നോക്കാതെ വലിയ കൊമ്പുകളില്‍ ചേക്കറുന്നവര്‍ക്കുള്ള പാഠം പ്രവാസികള്‍ ചര്‍ച്ച ചെയ്യുമ്പോള്‍...

23 JUNE 2018 01:20 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ഏതെങ്കിലുമൊരു തെളിവ് ദൈവം ബാക്കിവയ്പ്പിക്കുമെന്നതിന് തെളിവാണ് ഓസ്‌ട്രേലിയയില്‍ സോഫിയ ഭര്‍ത്താവിനെ കൊന്നത് തെളിയിച്ചത്. കുടുംബബന്ധം നോക്കാതെ വലിയ കൊമ്പുകളില്‍ ചേക്കറുന്നവര്‍ക്കുള്ള പാഠമായി സോഫിയയുടെ ജയില്‍വാസം. 34 വയസുള്ള സോഫിയ 22 കൊല്ലത്തെ ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങുന്നത് 56ആം വയസില്‍. ഭര്‍ത്താവ് സാം എബ്രഹാമിന് പ്രായവും ഇത് തന്നെയായിരുന്നു. കാമുകനായ അരുണ്‍ കമലാസനനൊപ്പം ജീവിക്കാനാണ് സോഫിയ ഭര്‍ത്താവിന് വിഷം കൊടുത്തു കൊന്നത്. 

തെളിവൊന്നും ഇല്ലാതിരുന്നിട്ടും ഓസ്‌ട്രേലിയന്‍ പൊലീസിന്റെ ഇടപെടലിലൂടെ എല്ലാം പുറത്തു വന്നു. ഭര്‍ത്താവിനേയും കാമുകനേയും ഒരേ സമയം ഒരുപോലെ കൊണ്ടു പോകാന്‍ നടത്തിയ നാടകങ്ങള്‍ക്കിടെയായിരുന്നു സാം കൊല്ലപ്പെട്ടത്. എന്തായാലും രണ്ട് പേരുടെ ഒപ്പം ജീവിക്കാന്‍ മോഹിച്ച് നടത്തി നീക്കങ്ങള്‍ എല്ലാം വൃഥാവിലായി. ഇനി 22 കൊല്ലം പരോളില്ലാതെ സോഫിയെ അഴിക്കുള്ളില്‍ കിടക്കണം. അതായത് പുറത്തിറങ്ങാന്‍ കഴിയുക 56ാം വയസ്സില്‍ മാത്രം. പിന്നേയും അഞ്ച് കൊല്ലം കഴിഞ്ഞ് മാത്രമേ കാമുകന്‍ അരുണ്‍ കമലാസനന് ജയില്‍ മോചനം ലഭിക്കൂ. 27 കൊല്ലം അരുണ്‍ കമലാസനന് ജയില്‍ ശിക്ഷയുണ്ട്. അതായത് 63ാം വയസ്സിലാകും ഇയാള്‍ പുറത്തുവരിക.

2015 ഒക്ടോബര്‍ 13 നാണ് പുനലൂരുകാരന്‍ സാം എബ്രഹാം മെല്‍ബണില്‍ കൊല്ലപ്പെടുന്നത്. ഓറഞ്ച് ജ്യൂസില്‍ സയനൈഡ് കലര്‍ത്തി നല്‍കി ഭാര്യ സോഫിയയും കാമുകനും ചേര്‍ന്നാണ് സാമിനെ കൊലപ്പെടുത്തിയത്. സാം എബ്രഹാമിനെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ ഭാര്യ സോഫിയയ്ക്കും കാമുകന്‍ അരുണ്‍ കമലാസനനും പരമാവധി ശിക്ഷ തന്നെ കോടതി വിധിച്ചു. ശേഷം വിക്ടോറിയന്‍ സുപ്രീംകോടതി നടത്തിയ പ്രഖ്യാപനം സംഭവത്തിന്റെ ഗൗരവം അടിവരയിടുന്നു. ഈ ക്രൂരത ചെയ്തവര്‍ സമൂഹത്തില്‍ ജീവിക്കാന്‍ പാടില്ല. അവര്‍ കഴിയേണ്ടത് ജയിലിലാണ്. ഇതില്‍ മാപ്പില്ല, ശിക്ഷയില്‍ ഒട്ടും ഇളവില്ല. പരമാവധി ശിക്ഷ നല്കുന്നു. ശിക്ഷാവിധി വായിച്ച ജഡ്ജി പറഞ്ഞതിങ്ങനെ. ഇത്രയ്ക്ക് ക്രൂരമായ മറ്റൊരു കേസും തന്റെ നീതിനിര്‍വഹണ ജീവിതത്തില്‍ കാണാന്‍ കഴിഞ്ഞിട്ടില്ലന്ന് ജഡ്ജി കോഗ്ലാന്‍ വ്യക്തമാക്കി.

ഓസ്‌ട്രേലിയയില്‍ വധശിക്ഷയില്ലാത്തതിനാലാണ് ഇവര്‍ക്ക് ലഭിക്കാവുന്ന പരവാവധി ശിക്ഷ കോടതി നല്‍കിയത്. ഇവര്‍ക്ക് പരോള്‍ പോലും കോടതി നിഷേധിച്ചു. ഇനി 23 വര്‍ഷം കഴിഞ്ഞിട്ടേ ജയിലില്‍ നിന്ന് പരോള്‍ നല്‍കാവൂ എന്നാണ് വിധിയില്‍ പറയുന്നത്. വിധി കേട്ട സോഫിയ പൊട്ടിക്കരഞ്ഞു. എന്നാല്‍ കാമുകനായ അരുണ്‍ തികച്ചും നിര്‍വികാരനായി കാണപ്പെട്ടു. തനിക്ക് തെറ്റുപറ്റിയെന്നും സാം മരിക്കുമെന്ന് കരുതിയില്ലെന്നും, കുഞ്ഞു ഉള്ളതിനാല്‍ ശിക്ഷ കുറച്ചു തരണമെന്നും സോഫിയ കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ കോടതി ഇത്തരം വാദങ്ങളെ പൂര്‍ണ്ണമായും തള്ളി. സോഫിയയുടെ വഴിവിട്ട ജീവിതമാണ് കൊലയ്ക്ക് കാരണമായി കോടതി വിലയിരുത്തി.

ഒരേസമയം രണ്ടു പുരുഷന്മാരോട് പ്രണയം കാത്തുസൂക്ഷിച്ചു സോഫിയ. സാം എബ്രഹാമും അരുണ്‍ കമലാസനനുമായിരുന്നു കാമുകന്മാര്‍. സ്‌കൂള്‍ കാലം മുതല്‍ തുടങ്ങിയതായിരുന്നു സാം എബ്രഹാമിന്റെയും സോഫിയുടെയും പ്രണയം. സ്വാശ്രയ കോളേജ് പഠന കാലത്താണ് ഒപ്പം പഠിച്ച അരുണുമായി സോഫിയ പ്രണയത്തിലാകുന്നത്. ഈ സമയത്തും സാമുമായി ബന്ധം തുടര്‍ന്നു. ഒടുവില്‍ സാമിനെ തന്നെ വിവാഹം കഴിക്കുകയും ചെയ്തു. വിവാഹശേഷം ഇരുവരും ഓസ്‌ട്രേലിയയിലേക്ക്. മെല്‍ബണില്‍ ഭാര്‍ത്താവിനോടൊപ്പം സന്തോഷത്തോടെ കഴിയുമ്പോള്‍ മുന്‍ കാമുകനായ അരുണും ജോലി നേടി ഓസ്‌ട്രേലിയയില്‍ എത്തി. ഇരുവരും വീണ്ടും പ്രണയത്തിലായി. ഇതോടെയാണ് കുടുംബപ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഇതിനിടയില്‍ സോഫിക്കും സാമിനും ഒരു ആണ്‍ കുഞ്ഞുപിറന്നു.

കുടുംബമായി എത്തിയ അരുണ്‍ സോഫിയയുമായി പ്രണയം തുടര്‍ന്നതോടെ ഇയാള്‍ക്ക് സ്വന്തം ഭാര്യയും കുഞ്ഞും ഒരു തടസ്സമായി. അവരെ നാട്ടിലേക്ക് പറഞ്ഞുവിട്ടതോടെ അരുണിന്റെയും സോഫിയയുടെയും ബന്ധം കൂടുതല്‍ ശക്തമായി. ഭര്‍ത്താവ് സാമില്ലാത്ത സമയത്ത് അരുണ്‍ സോഫിയയുടെ വീട്ടില്‍ എത്തിയിരുന്നു. അതുപോലെ അരുണിന്റെ വീട്ടിലെ നിത്യ സന്ദര്‍ശകയായിരുന്നു സോഫിയ. പിരിയാന്‍ കഴിയാതെ ബന്ധം വളര്‍ന്നപ്പോഴാണ് ഇരുവരും ചേര്‍ന്ന് സാമിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. അമ്മയായിട്ടും തീവ്ര പ്രണയം സൂക്ഷിച്ച സോഫി രഹസ്യ ബന്ധത്തിനു ഭര്‍ത്താവ് തടസമാകുമെന്ന് വന്നതോടെയാണ് ഇല്ലാതാക്കാന്‍ ശ്രമം തുടങ്ങിയത്. രണ്ടു വട്ടം ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്നാണ് വളരെ കൃത്യമായ തന്ത്രത്തിലൂടെ സാമിനെ സയനൈയ്ഡ് കൊടുത്തുകൊന്നത്.

പ്രിയപ്പെട്ടവനേ... എന്നെ മുറുക്കെ കെട്ടിപ്പിടിക്കൂ. ആ കരങ്ങള്‍ കൊണ്ട് എന്നെ ബലമായി അമര്‍ത്തി ഞെരിക്കൂ. നിന്റെ സ്‌നേഹത്തിന്റെ കടലിലേക്ക് എന്നെ കൊണ്ടുപോകൂ. ഞാന്‍ നിനക്കായി കാത്തിരിക്കുന്നു. ഐ മിസ് യു എലോട്ട്... എനിക്ക് ഇയാളുടെ കൂടെ മടുത്തു. എന്നെ സ്വതന്ത്രയാക്കൂ. എന്നെ കൊണ്ടുപോയില്ലെങ്കില്‍ ഞാന്‍ നിന്നെ ഓര്‍ത്ത് കൂടുതല്‍ കഷ്ടപ്പെടും. പ്രത്യേകിച്ച് നിനക്ക് അറിയാമല്ലോ പെണ്‍കുട്ടികളാണ് പ്രണയകാര്യത്തില്‍ കൂടുതല്‍ കാത്തിരിക്കുന്നതും കഷ്ടപ്പെടുന്നതും. നമുക്ക് എല്ലാം പ്ലാന്‍ ചെയ്യണം. പ്ലാനില്ലാതെ ഒരു സ്വപ്നവും ഈ ഭൂമിയില്‍ വിജയിക്കില്ല. നമുക്ക് പ്ലാന്‍ ചെയ്യാം... ഭര്‍ത്താവിന് സയനൈഡ് നല്‍കി കൊലപ്പെടുത്തുന്നതിനു മുന്‍പ് സോഫിയ ഇലക്‌ട്രോണിക് ഡയറിയില്‍ കാമുകന് എഴുതിയ വരികളായിരുന്നു ഇത്. പൊലീസാണ് കോടതിയുടെ അനുമതിയോടെ ഈ സംഭാഷണങ്ങള്‍ പുറത്തുവിട്ടത്.

മുന്‍പ് സാമിനെ കൊല്ലാന്‍ മെല്‍ബണില്‍ ഗുണ്ടാ സംഘത്തെ സോഫിയയും കാമുകനും ചേര്‍ന്ന് ഏര്‍പ്പാടാക്കിയിരുന്നു. ഒരു ദിവസം ജോലി കഴിഞ്ഞ് റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങിയ സാമിനെ ഗുണ്ടകള്‍ കുത്തി മുറിവേല്‍പ്പിച്ചിരുന്നു. അന്ന് സാം ഓടി രക്ഷപെടുകയായിരുന്നു. ഈ സംഭവത്തിനുശേഷം തന്റെ ജീവന്‍ അപകടത്തിലാണെന്ന് നാട്ടിലേക്ക് വിളിച്ച് സാം പറഞ്ഞിരുന്നു. തുടര്‍ന്ന് ഭയം മൂലം ജോലിക്ക് പോയില്ല. വീട്ടില്‍ തന്നെ തങ്ങി. ഇതിന് ശേഷമാണ് സൈയ്‌നയ്ഡ് കൊടുത്തുള്ള കൊല ആസൂത്രണം ചെയ്തത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (1 hour ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (1 hour ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (2 hours ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (2 hours ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (2 hours ago)

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...  (2 hours ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (2 hours ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (4 hours ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (4 hours ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (4 hours ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (5 hours ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (5 hours ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (6 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (6 hours ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (6 hours ago)

Malayali Vartha Recommends