എന്നെ താരമാക്കിയത് ഗംഭീർ : കുല്‍ദീപ്
ഇന്ത്യന്‍ പര്യടനത്തിനെത്തിയ ഓസീസ് താരങ്ങള്‍ ഏറ്റവും ഭയക്കുന്ന യുവ സ്പിന്നറാണ് കുല്‍ദീപ് യാദവ്. ശ്രീലങ്കക്കെതിരായ പരമ്പരയില്‍ സെലക്ടര്‍മാരുടെ വിശ്വാസം കാത്ത കുല്‍ദീപിനെ ഓസീസിനെതിരെയുള്ള ടീമിലേക്ക് രണ്ടാമതൊന്നു ആലോചിക്കാതെയാണ് പരിഗണിച്ചത്.
ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരമായ യാദവ് ഐ.പി.എല്ലിന്റെ മികച്ച സംഭാനയായിരുന്നു. നേരത്തെ മുംബൈ ഇന്ത്യന്‍സ് നിരയിലുണ്ടായിരുന്നെങ്കിലും കാര്യമായ അവസരം ലഭിക്കാതിരുന്ന താരം കൊല്‍ക്കത്തയില്‍ എത്തിയപ്പോഴായിരുന്നു വിശ്വരൂപം പുറത്തുവന്നത്.
കുല്‍ദീപിന് യുവതാരങ്ങളെ നന്നായി വിനിയോഗിക്കുന്ന ഗൗതം ഗംഭീര്‍ എന്ന കൊല്‍ക്കത്ത നായകനു കീഴില്‍ നല്ല തുടക്കമാണ് കിട്ടിയത്. അതുകൊണ്ട് തന്നെ കുല്‍ദീപ് ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നതും മുന്‍ ഇന്ത്യന്‍ ഓപ്പണറോട് തന്നെയാണ്. ക്രിക്കറ്റ് നെക്സ്റ്റിനു നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു യാദവ് ഗംഭീറിനോടുള്ള നന്ദി തുറന്ന് പറഞ്ഞത്.
ഗൗതം ഭായ് ആയിരുന്നു ഒന്നുമല്ലാതിരുന്ന എനിക്ക് പിന്തുണയേകിയത്. ഞാന്‍ എല്ലായ്പ്പോഴും അദ്ദേഹത്തോട് നന്ദിയുള്ളവനായിരിക്കും. ആര്‍ക്കും എന്നെയറിയാതിരുന്ന സമയത്താണ് അദ്ദേഹം എന്നെ പിന്തുണച്ചത്.' കുല്‍ദീപ് പറയുന്നു. ഐ.പി.എല്‍ കരിയറിലെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് ഈ ചിനാമന്‍ ബൗളര്‍ ദേശീയ ടീമിലെത്തിയത്.
https://www.facebook.com/Malayalivartha