ബ്ലാസ്റ്റേഴ്സ് നിരയിൽ വിനീത് ഇല്ല; കിസിറ്റോയും ബെർബയും ആദ്യ ഇലവനിൽ
ഡെൽഹിക്കെതിരായ നിർണ്ണായക മത്സരത്തിൽ മലയാളി താരം സി കെ വിനീത് ബ്ലാസ്റ്റേഴ്‌സ് നിരയിലില്ല. പരിക്ക് ഭേതമാകാത്തതാണ് വിനീതിന് തിരിച്ചടിയായത്. കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ കിസിറ്റോ ഇന്ന് ആദ്യ ഇലവനിൽ ഇടം പിടിച്ചു.
കിസിറ്റോക്ക് പുറമെ ബെർബറ്റോവും, ഹ്യൂമും, ബ്രൗണും ആദ്യ ഇലവനിൽ ഉണ്ട്. ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ താരമായ സിഫ്നോസിന് ആദ്യ ഇലവനിൽ ഇടം നേടിയില്ല. പുതിയ കോച്ച് ഡേവിഡ് ജെയിംസിന്റെ കീഴിൽ മികച്ച പ്രകടനം നടത്തിയ ബ്ലാസ്റ്റേഴ്‌സ് വിജയ വഴിയിൽ തിരിച്ചെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
https://www.facebook.com/Malayalivartha