Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

നിറം മാറുന്ന കുടജാദ്രി

21 JUNE 2017 04:53 PM IST
മലയാളി വാര്‍ത്ത

More Stories...

  വിനോദ സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി ... ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ്‌സ് ഗാര്‍ഡന്‍ സന്ദര്‍ശകര്‍ക്കായി ഇന്ന് തുറക്കും...

  73 ഇനങ്ങളില്‍ 17 ലക്ഷത്തിലധികം പൂക്കളുള്ള ഗാര്‍ഡന്‍... ശ്രീ നഗറിലെ ടുലിപ് ഗാര്‍ഡന്‍ മാര്‍ച്ച് 23 ന് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കും...

അഗസ്ത്യാര്‍കൂടം കയറാന്‍ അവസരമൊരുങ്ങുന്നു.... ട്രക്കിങ് 24 മുതല്‍ മാര്‍ച്ച് രണ്ടുവരെ

 പൊന്‍മുടിയിലേക്ക് വലിയ വാഹനങ്ങള്‍ നിരോധിച്ചു... കല്ലാര്‍ ഗോള്‍ഡന്‍ വാലി കഴിഞ്ഞ് വലിയ വാഹനങ്ങള്‍ പ്രവേശിപ്പിക്കില്ലെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശം

മോക്ക ചുഴലിക്കാറ്റ് ഇന്ന് കരതൊടും: തീരങ്ങളില്‍ കനത്തനാശം വിതയ്ക്കും. ആളുകളെ ഒഴിപ്പിക്കുന്നു!!!

പ്രകൃതി സൗന്ദര്യത്തിന് പേരു കേട്ട പരിപാവനമായ ഒരു സ്ഥലം അതാണ് കുടജാദ്രി. കർണാടകയിലെ ഷിമോഗ ജില്ലയിലാണ് കുടജാദ്രി സ്ഥിതി ചെയ്യുന്നത്. കുടജാദ്രിയിലെ താഴ്വരയിലാണ് പ്രസിദ്ധമായ കൊല്ലൂർ മൂകാംബിക ക്ഷേത്രം. മലയ്ക്കു ചുറ്റുമുള്ള മഴക്കാടുകൾ എല്ലാ സമയത്തും മഞ്ഞുമൂടിക്കിടക്കുന്നു. സാഹസിക സഞ്ചാരികളെ എന്നും ആകർഷിക്കുന്ന ഒന്നാണ് കുടജാദ്രി. പശ്ചിമ ഗട്ടത്തിന്റെ ഭാഗമായ കുടജാദ്രി ഇന്ത്യയിലെ പേരുകേട്ട ഒരു ട്രെക്കിംഗ് സ്ഥലം കൂടിയാണ്. കൊല്ലൂരിൽ നിന്ന് 40 കിലോമീറ്റർ ജീപ്പിൽ സഞ്ചരിക്കണം കുടജാദ്രിയിൽ എത്താൻ.


സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 1343 മീറ്റർ ഉയരത്തിലാണ് കുടജാദ്രി തല ഉയർത്തി നിൽക്കുന്നത്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പല സസ്യജാലങ്ങളുടെയും പക്ഷിമൃഗാദികളുടെയും ആവാസ സ്ഥലമാണ് ഇവിടം. ഓരോ കാൽവെയ്‌പിലും നെഞ്ചിടിപ്പ് കുടിവരുന്നതോടൊപ്പം ആവേശവും കൂടി വരും.


കുടജാദ്രി ഗ്രാമത്തിലെ ആദിമൂകാംബിക ക്ഷേത്രം ശ്രീ 'മൂകാംബിക ദേവിയുടെ 'മൂലസ്ഥാനം' ആയി കരുതപ്പെടുന്നു. ശ്രീ ഭദ്രകാളി ക്ഷേത്രം കുടജാദ്രി മലമുകളിൽ കാണാം. ശങ്കരാചാര്യർ ഇരുന്നു ധ്യാനിച്ച സ്ഥലമാണ് കുടജാദ്രി മലകൾ. മലമുകളിൽ ശങ്കരാചാര്യരുടെ സർവ്വജ്ഞ പീഠം കാ‍ണാം. ഒക്ടോബർ മുതൽ ജനുവരി വരെയുള്ള കാലമാണ് കുടജാദ്രിയിലെ ട്രെക്കിംഗ് കാലം. നിട്ടൂർ അല്ലെങ്കിൽ നഗോഡി ഗ്രാമത്തിൽ നിന്നാണ് ട്രക്കിംഗ് ആരംഭിക്കുന്നത് ഇവിടെയാണ് ബെയ്സ് ക്യാമ്പ്.


കുടജാദ്രി കുന്ന് കയറി എത്തിയാൽ കാണാവുന്ന ഏറ്റവും വിസ്മയകരമായ കാഴ്ച അരിശനഗുണ്ടി വെള്ളച്ചാട്ടമാണ്. അവിടെ നിന്നും വേണമെങ്കിൽ കുളിക്കാവുന്നതാണ്. ലോകം കാൽചുവട്ടിലാണെന്ന് അക്ഷരാർത്ഥത്തിൽ തോന്നണമെങ്കിൽ 18 കിലോമീറ്റർ മലകയറണം. കുടജാദ്രി മലയുടെ നെറുകെയിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ നിങ്ങൾക്ക് തോന്നും ലോകം നിങ്ങളുടെ കാൽക്കീഴിൽ ആണെന്ന്.


കുടജാദ്രി കാലത്തെ അടയാളപ്പെടുത്തുന്നത് നിറങ്ങള്‍ കൊണ്ടാണ്. ഋതു ഭേദങ്ങള്‍ക്കനുസരിച്ച് കുടജാദ്രിയുടെ നിറം മാറിക്കൊണ്ടിരിക്കും. മഞ്ഞ, പച്ച നീല, വെളുപ്പ് അങ്ങനെ പല നിറങ്ങളിൽ വിരാജിക്കുകയാണ് കുടജാദ്രി എന്ന സുന്ദരി. കാല്നടയാത്രക്കാരെയും ജീപ്പ് യാത്രക്കാരെയും നമുക്ക് ഇവിടെ കാണാനാകും. ജീപ്പിന്റെ മുരുടന്‍ ചക്രങ്ങള്‍ തീര്‍ത്ത വഴികളിലൂടെയുള്ള നെടുങ്കന്‍ കയറ്റങ്ങള്‍, ചെമ്മണ്‍ പാതകള്‍, പുല്‍മേടുകള്‍ ഒക്കെ താണ്ടി വേണം മലമുകളിലെത്താൻ. നടന്നു കയറുമ്പോള്‍ കാഴ്ചകളുടെ മാസ്മരികതകൊണ്ടും ജീപ്പില്‍ പോകുന്നവര്‍ സാഹസികതയുടെ ലഹരികൊണ്ടും ആനന്ദ നിർവൃതരാകും.


മലമുടികളിലേക്ക് കയറുന്ന പാതയുടെ തുടക്കത്തിലാണ് കുടജാദ്രിയിലെ ആദ്യക്ഷേത്രം. ദേവി ബാണാസുരനെ ശൂലം കയറ്റി കൊന്നുവെന്നു വിശ്വസിക്കുന്ന തറ. അവിടെയാണ് ക്ഷേത്രം.

 

ചരല്‍ പാതയിലൂടെ ഉരുളന്‍ കല്ലുകളും പച്ചപ്പും തണലും വിരിച്ച മെലിഞ്ഞ വഴികളിലൂടെ, ശങ്കരന്‍ അറിവിന്റെ കൊടുമുടികള്‍ കയറിയ സര്‍വ്വജ്ഞപീഠത്തിലേക്ക്. അരികില്‍ മഹാഗര്‍ത്തങ്ങള്‍ മരണത്തിന്റെയും ജീവിതത്തിന്റെയും അകലങ്ങളെ ഓര്‍മ്മപ്പെടുത്തി നിശബ്ദമായി നിന്നു. അജ്ഞതയില്‍ നിന്ന് അറിവിലേക്കും അറിവില്‍ നിന്ന് അജ്ഞതയിലേക്കുമുള്ള ദൂരം ദുര്‍ഘടമാണെന്ന് പഠിപ്പിക്കുന്നു ഈ സര്‍വ്വജ്ഞപീഠം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (1 hour ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (1 hour ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (1 hour ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (1 hour ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (1 hour ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (1 hour ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (1 hour ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (1 hour ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (2 hours ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (2 hours ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (2 hours ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (8 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (8 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (9 hours ago)

Malayali Vartha Recommends