Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

കേരളത്തിന്റെ മാതൃകാ വിനോദ സഞ്ചാരഗ്രാമം; കുമ്പളങ്ങി

12 SEPTEMBER 2017 06:07 PM IST
മലയാളി വാര്‍ത്ത

More Stories...

ഉല്ലാസയാത്രയാവാം... കെഎസ്ആര്‍ടിസി കൊല്ലം ഡിപ്പോയില്‍ നിന്ന് ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ അവധിക്കാലയാത്ര...

മൂന്നാര്‍- മറയൂര്‍ റോഡില്‍ വിനോദസഞ്ചാരികളുടെ തിരക്ക്...

വാഗമണ്‍ അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലിന് ആവേശകരമായ സമാപനം.. സമുദ്ര നിരപ്പില്‍ നിന്ന് നാലായിരം മുതല്‍ അയ്യായിരം അടി ഉയരത്തിലാണ് പാരാഗ്ലൈഡിങ് പൈലറ്റുമാര്‍ പറന്നത്

വേനലവധിക്ക് മുന്‍പേ കോവളം തീരത്ത് സഞ്ചാരികളുടെ തിരക്കേറുന്നു.... കടലിലിറങ്ങുന്ന സഞ്ചാരികളെ നിയന്ത്രിക്കാന്‍ ലൈഫ്ഗാര്‍ഡുകളും

വന്യജീവി ആക്രമണം കൂടിയ സാഹചര്യത്തില്‍ വയനാട്ടില്‍ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു... വനം വകുപ്പിനു കീഴിലുള്ള എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളുമാണ് സുരക്ഷ മുന്‍നിര്‍ത്തി അടച്ചത്

വിദേശികളെയും സ്വദേശികളെയും ഒരുപോലെ ആകര്‍ഷിക്കുന്ന ഒരിടമാണ് കേരളത്തിന്റെ മാതൃകാ വിനോദസഞ്ചാരകേന്ദ്രമെന്ന് അറിയപ്പെടുന്ന കുമ്പളങ്ങി. കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ തനതായ ഒരു സ്ഥാനം വളരെ നേരത്തെതന്നെ സ്വന്തമാക്കിയ ഈ സ്ഥലത്തിന് പ്രത്യേകതകള്‍ ധാരാളമുണ്ട്. നീണ്ടുപരന്നു കിടക്കുന്ന കായലില്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന കുമ്പളങ്ങിയില്‍ കാണാനുള്ളത് സാധാരണ ജീവിതത്തിന്റെ ഒട്ടും മായമില്ലാത്ത കാഴ്ചകളാണ്.

ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷണം കേരളത്തിന് കിട്ടിയത് കുമ്പളങ്ങിയെ കണ്ടിട്ടാണോ എന്നു തോന്നും ഒരിക്കല്‍ ഇവിടെ എത്തിയാല്‍. അത്രയധികം മനോഹരിയാണ് കൊച്ചിയിലെ ഈ കടലോര ഗ്രാമം. പ്രഭാതം മുതല്‍ത്തന്നെ കാഴ്ചകളുടെ പൂരമാണ് ഇവിടെ. മത്യബന്ധനം നടത്തുന്ന ഗ്രാമീണരും റോഡിന്റെ വശങ്ങളിലെ ചെമ്മീന്‍കെട്ടുകളും കയറു പിരിക്കുന്ന ആളുകളും ചീനവലകളുമെല്ലാം കുമ്പളങ്ങിയെ മറ്റൊരു ലോകമാക്കി മാറ്റുന്നു. ആര്‍ഭാടങ്ങളോ ഏച്ചുകെട്ടലുകളോ ഒന്നുമില്ലാതെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളൊരുക്കുന്ന കുമ്പളങ്ങി വിദേശികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരിടം കൂടിയാണ്.

കേരളത്തില്‍ ആദ്യമായി ഹോം സ്‌റ്റേ എന്ന ആശയം നടപ്പാക്കിയ സ്ഥലങ്ങളിലൊന്നാണ് കുമ്പളങ്ങി. തങ്ങളുടെ നാട്ടില്‍ എത്തുന്നവരെ സ്വന്തം ഭവനങ്ങളില്‍ താമസിപ്പിച്ച് തങ്ങളുടെ ജീവിത രീതികളും ഗ്രാമത്തിന്റെ തുടിപ്പുകളുമാണ് അവര്‍ പകര്‍ന്നു നല്‍കുന്നത്. താമസത്തോടൊപ്പം ഇവിടുത്തെ പരമ്പരാഗത വിഭവങ്ങള്‍ രുചിക്കാനുള്ള അവസരവും ഉണ്ട്.

കേരളത്തിലെയും ഇന്ത്യയിലേയും ആദ്യത്തെ മാതൃകാ വിനോദസഞ്ചാര കേന്ദ്രമാണ് കുമ്പളങ്ങി. മനോഹരങ്ങളായ പ്രകൃതി കാഴ്ചകളുള്ള ഇവിടം ഇന്റഗ്രേറ്റഡ് ടൂറിസം വില്ലേജ് എന്നാണ് അറിയപ്പെടുന്നത്. ആരെയും ആകര്‍ഷിക്കുന്ന ജലാശയങ്ങള്‍ ഇവിടുത്തെ വേറൊരു കാഴ്ചയാണ്. കണ്ടല്‍ക്കാടുകളും ചൂണ്ടയിടാനുള്ള സ്ഥലങ്ങളും ഒക്കെ ഇവിടെയുണ്ട്. കൗതുകമുണര്‍ത്തുന്ന കാഴ്ചകള്‍ സന്ദര്‍ശകരെ, പ്രത്യേകിച്ച് വിദേശികളെ ആകര്‍ഷിക്കുന്ന കാഴ്ചകള്‍ ഒട്ടേറെയാണുള്ളത്. കായലിന്റെ കരയില്‍ സൂര്യനു മുഖം നല്‍കി പകല്‍ ഉയര്‍ന്നു നില്‍ക്കുന്ന ചീനവലകള്‍ അന്തിക്ക് സൂര്യന്‍ കടലില്‍ താഴുമ്പോള്‍ കായലില്‍ മീന്‍കൂട്ടങ്ങളെ തേടി മുങ്ങുന്ന കാഴ്ച കാണാന്‍ സാധിക്കും. കൂടാതെ ഗ്രാമവാസികളുടെ മീന്‍പിടുത്തവും വഞ്ചിയിലുള്ള കറക്കവും ഒക്കെയുള്ള ഇവിടുത്തെ കാഴ്ചകള്‍ ഇന്ത്യയില്‍ അല്ല, ലോകത്തില്‍ തന്നെ മറ്റൊരിടത്തും കാണാന്‍ സാധിക്കില്ല എന്നു നിസംശയം പറയാം.

കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയിലെ വ്യത്യസ്ത സാന്നിധ്യമാണ് കുമ്പളങ്ങി. ഇവിടുത്തെ സ്വാഭാവിക പരിസ്ഥിതിയില്‍ മാറ്റം വരുത്താതെ പരിസ്ഥിതിയോട് ചേര്‍ന്ന് നിന്നുള്ള വിപ്ലവകരവും അനുകരണീയവുമായ മാതൃകയാണ് കുമ്പളങ്ങിയില്‍ നടപ്പാക്കിയത്.

എറണാകുളത്തു നിന്നും 14 കിലോമീറ്റര്‍ അകലെയാമ് കുമ്പളങ്ങി സ്ഥിതി ചെയ്യുന്നത്. പള്ളുരുത്തിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഇവിടെ ഏറ്റവുമടുത്തത് എറണാകുളം ജംങ്ഷന്‍ റെയില്‍വേ സ്‌റ്റേഷനാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (1 hour ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (1 hour ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (2 hours ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (2 hours ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (2 hours ago)

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...  (3 hours ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (3 hours ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (4 hours ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (4 hours ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (5 hours ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (5 hours ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (5 hours ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (6 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (6 hours ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (7 hours ago)

Malayali Vartha Recommends