Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കനത്ത ചൂടിന് ആശ്വാസമായി ഇന്നു മുതൽ മഴയെത്തിയേക്കും.. ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്...സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്...


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..

ചൂടും മഴയും കീടരോഗബാധ വ്യാപകമാക്കും

22 APRIL 2015 07:56 AM IST
മലയാളി വാര്‍ത്ത.

കേരളത്തില്‍ ചൂട് വര്‍ധിച്ചുവരികയാണ്. വിളകള്‍ക്ക് ഉണക്കമുണ്ടാകുന്നതിനു പുറമെ ഇടയ്ക്കിടയ്ക്ക് പെയ്യുന്ന മഴ നിമിത്തം കുമിള്‍രോഗങ്ങള്‍, പുഴുക്കേടുകള്‍ എന്നിവയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്.

നെല്ലിന് അകാലമഴ വലിയ ദോഷമാണുണ്ടാക്കിയത്. കോള്‍നിലങ്ങളിലെ കൊയ്യാറായതും കൊയ്തുതുടങ്ങിയതുമായ നെല്ലിന് വലിയ നാശനഷ്ടമാണ് മഴനിമിത്തം വന്നത്. ഇതിനുപുറമെ നെല്ലില്‍ പോളരോഗം, പോളയഴുകല്‍, ബഌസ്റ്റ് എന്നിവയും ഓലചുരുട്ടി, തണ്ടുതുരപ്പന്‍, ചാഴി എന്നിവയും വരാന്‍ സാധ്യതയുണ്ട്.ട്രൈക്കോകാര്‍ഡുകള്‍ പാടത്ത് സ്ഥാപിച്ചാല്‍ തണ്ടുതുരപ്പന്‍, ഇലചുരുട്ടി എന്നിവയെ നിയന്ത്രിക്കാം. കതിരുനിരക്കുന്ന സ്ഥലങ്ങളില്‍ നെല്ലില്‍ ചാഴിശല്യത്തിനെതിരെ ജാഗ്രത വേണം.
തെങ്ങിന് നന, പുതയിടീല്‍ നിര്‍ബന്ധമാണ്. തെങ്ങിന്റെ തടത്തില്‍, ഉണക്കയില, ചപ്പില എന്നിവ നിരത്തി പുതയിടുന്നത് ചുവട്ടില്‍ നനവും തണുപ്പും നിലനിര്‍ത്താന്‍ സഹായിക്കും.

തീരപ്രദേശങ്ങളിലെ തെങ്ങോലകളില്‍ തെങ്ങോലപ്പുഴുശല്യം വരാം. ഇത് മിത്രപ്രാണികളെ വിട്ട് നിയന്ത്രിക്കാം. ചെമ്പന്‍ചെല്ലി ബാധ കൂടാന്‍ സാധ്യതയുണ്ട്. ഫെറമോണ്‍ കെണികള്‍ തോട്ടത്തില്‍ വെച്ചാല്‍ ഇവ നിയന്ത്രിക്കാം. 
ദിവസം 60 മുതല്‍ 70 ലിറ്റര്‍ വെള്ളം തുള്ളിനന വഴി നല്‍കണം. കമുകിലും നന ആവശ്യമാണ്. തെങ്ങിന്‍തടത്തിലെ പുതയിടീല്‍ തെങ്ങിന് നല്ലതാണ്. തെങ്ങില്‍ മീലിമൂട്ടകള്‍ കാണാം. ഇവ തെങ്ങിലെ പൂങ്കുലകളില്‍ പഞ്ഞിയുടെ മാതിരി വെളുത്തനിറത്തില്‍ കാണും. ഇളം ഭാഗത്തുനിന്ന് നീരൂറ്റിക്കുടിക്കുന്നതിനാല്‍, മച്ചിങ്ങകള്‍ കൊഴിയാന്‍ സാധ്യതയുണ്ട്.
ചിലയിടങ്ങളില്‍ കുമിള്‍രോഗമായ ചെന്നീരൊലിപ്പ് വരാം. തെങ്ങിന്റെ തടിയില്‍ നിന്ന് കറയൊലിച്ചിറങ്ങും. ഇത് ചെത്തിനീക്കി മരുന്ന് പുരട്ടണം. കാലിക്സ്സിന്‍ 5 മില്ലീ ലിറ്റര്‍ 100 മില്ലീ ലിറ്റര്‍ വെള്ളത്തില്‍ കലക്കി പുരട്ടണം. ഇതിനുപുറമെ തെങ്ങിന്‍തടത്തിലെ മണ്ണിലും കുമിള്‍നാശിനി ചേര്‍ക്കണം. തെങ്ങിന്‍ചുവട്ടില്‍ സ്യൂഡോമോണസ്, ്രൈടക്കോഡെര്‍മ എന്നീ മിത്ര ബാക്ടീരിയയും കുമിളും ചേര്‍ക്കുന്നത് നല്ലതാണ്.
കമുകില്‍ മഞ്ഞളിപ്പും വരാന്‍ സാധ്യതയുണ്ട്. ഇലകളില്‍ ചാഴിശല്യവും വരാന്‍ സാധ്യതയുണ്ട്. എക്കാലക്‌സ് 2 മില്ലി, ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി സ്‌പ്രേ ചെയ്യണം.
റബ്ബര്‍ൈത്തകളെ വെയിലില്‍ നിന്ന് രക്ഷിക്കണം. ചെറിയ മരങ്ങളുടെ തടിയില്‍ കുമ്മായം പൂശണം. റബ്ബറിലെ പുതുപ്പട്ടയില്‍ വെള്ളയടിക്കണം. റബ്ബര്‍ നഴ്‌സറി നനയ്ക്കണം. ചെറുതൈകളുടെ കൂമ്പ് തിന്നാന്‍ ഒച്ചുകള്‍ വരുന്നുവെങ്കില്‍ രാത്രിയില്‍ പിടിച്ചു നശിപ്പിക്കണം.
മൂപ്പുവന്ന മാങ്ങകള്‍ക്ക് അകാലമഴ ദോഷമാണ്. മാങ്ങയുടെ തൊലിയുടെ നിറത്തെ ബാധിക്കും. ഇഞ്ചി, മഞ്ഞള്‍ എന്നിവ നടാന്‍ പുതുമഴ നല്ലതാണ്. സ്ഥലമൊരുക്കിയിടണം.
വാഴയില്‍ മഴവഴി വളര്‍ച്ച മെച്ചമാകുമെങ്കിലും ചൂടും ഇടയ്ക്കിടെയുള്ള മഴയും വഴി സിഗാട്ടോക്ക ഇലപ്പുള്ളി രോഗം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. നേന്ത്രവാഴയില്‍ നനയ്ക്കുമ്പോള്‍ ഒരു നനയ്ക്ക് 40 ലിറ്റര്‍ വെള്ളമാവശ്യമാണ്. വയനാടുപോലെയുള്ള ഭാഗങ്ങളില്‍ കാപ്പിക്ക് മഴ ഗുണമാണ് ചെയ്തത്. കാപ്പി പുഷ്പിക്കാനും പുഷ്പിച്ച് നന്നായി കായ്കള്‍ രൂപപ്പെടാനും ഈ മഴ ഗുണമായിട്ടുണ്ട്.

പാവല്‍, പടവലം, കോവല്‍ എന്നിവയുടെ ഇലകളില്‍ കീടശല്യം വഴി മഞ്ഞളിപ്പും വരും. ഇതിനെതിരെ വേപ്പടങ്ങിയ എണ്ണ, സോപ്പ്, കാന്താരി എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന മരുന്നു തളിക്കുക. മഞ്ഞനിറത്തിലുള്ള ഒട്ടുകെണി, നീലനിറത്തിലുള്ള ഒട്ടുകെണി എന്നിവ തോട്ടത്തില്‍ തൂക്കിയിടണം. സ്യൂഡോമോണസ്, ബൊവേറിയ, ്രൈടക്കോഡെര്‍മ, വാം എന്നിവയുടെ ഉപയോഗം കൂട്ടാന്‍ കര്‍ഷകര്‍ ശ്രദ്ധിക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത  (42 minutes ago)

ആ 13-കാരിയെ പുറത്തിറക്കേണ്ട; കടുപ്പിച്ച് ഹൈക്കോടതി! സെല്ലിൽ പെൺകൊച്ചിന്റെ പൊട്ടിച്ചിരി; തെളിവെടുപ്പ് നടന്നാൽ സംഭവിക്കുന്നത്  (2 hours ago)

Pickaxe Mountain-പിളർത്താൻ 'പെനെട്രേറ്റർ ഇറക്കി പെന്റഗൺ ഇറാന്റെ രഹസ്യ ആണവകോട്ട ഭൂമിക്കടിയിൽ സ്ഫോടനം..!  (2 hours ago)

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (11 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (11 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (12 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (12 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (12 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (12 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (13 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (13 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (13 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (13 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (15 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (16 hours ago)

Malayali Vartha Recommends