ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി; കേരളത്തിൽ വീണ്ടും മഴ തുടങ്ങി...

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ കേരളത്തിൽ വീണ്ടും മഴ തുടങ്ങി. കാലാവസ്ഥ പ്രവചനം പോലെ തലസ്ഥാന മടക്കമുള്ള വിവധ ജില്ലകളിൽ ശനിയാഴ്ച രാത്രിയോടെ ഇടത്തരം മഴ അനുഭവപ്പെട്ടു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് മഴ ലഭിച്ചത്. ജനുവരി 13, 14 തീയതികളിൽ കേരളത്തിൽ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. കേരളത്തിൽ ജനുവരി 13 & 14 തീയതികളിൽ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട നേരിയ അല്ലെങ്കിൽ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്നും നാളെയും പകൽ താപനിലയിൽ വർധനയ്ക്ക് സാദ്ധ്യതയെന്നും മുന്നറിയിപ്പ് ഉണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്നു വരെ രണ്ടു മുതൽ മൂന്നു ഡിഗ്രി വരെ അധിക താപനിലയ്ക്കാണ് സാധ്യത.
സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. പകൽ 11 മണി മുതല്‍ 3 മണി വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരണം. അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ഇന്നലെ വിവിധ ജില്ലകളിൽ രാത്രിയോടെ ഇടത്തരം മഴ അനുഭവപ്പെട്ടിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് മഴ ലഭിച്ചത്. കുമുലോ നിംബസ് മഴമേഘങ്ങളുടെ സാന്നിധ്യത്തെ തുടർന്ന് തലസ്ഥാനത്ത് ഉണ്ടായത് 'മിന്നൽ' മഴയാണ്. ഇന്നലെ വൈകീ ട്ട് 5.30ഓടെ ജില്ലയുടെ വിവിധ ഭാഗങ്ങളി ൽ ഒരു മണിക്കൂർ പെയ്ത മഴയിൽ ജനം നനഞ്ഞു കുളിച്ചു. ജനുവരിയിൽ ഇത്തരമൊരു മഴ സംസ്ഥാന കാലാവസ്ഥ നിരീക്ഷണകേന്ദ്രവും പ്രതീക്ഷിച്ചില്ല.
ഒരു മണിക്കൂറിൽ ഏകദേശം 39.5 മി.മീറ്റർ മഴയാണ് ജില്ലയിൽ പെയ്തിറങ്ങിയതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തലസ്ഥാന ജില്ലക്ക് സമാനമായി എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലും മഴ ലഭിച്ചു.
https://www.facebook.com/Malayalivartha