റബര്‍ വിലയില്‍ വര്‍ദ്ധനവ്... കനത്ത മഴയില്‍ ടാപ്പിംഗ് നടക്കാത്തതിനാല്‍ സാധാരണ കര്‍ഷകര്‍ക്ക് വില വര്‍ദ്ധനയുടെ നേട്ടമില്ല

റബര്‍ വിലയില്‍ വര്‍ദ്ധനവ്. കനത്ത മഴയില്‍ ടാപ്പിംഗ് നടക്കാത്തതിനാല്‍ സാധാരണ കര്‍ഷകര്‍ക്ക് വില വര്‍ദ്ധനയുടെ നേട്ടം ലഭിക്കുന്നില്ല. ഷീറ്റ് സ്റ്റോക്ക് ചെയ്ത വന്‍കിടക്കാര്‍ക്കാണ് നേട്ടം ഒരു വര്‍ഷം മുന്‍പ് വില 255 രൂപയിലെത്തി റെക്കാഡിട്ടിരുന്നു.
ആര്‍.എസ്.എസ് ഫോര്‍ റബര്‍ ബോര്‍ഡ് വില 211 രൂപയും വ്യാപാരി വില 203 രൂപയുമാണ്. ലോട്ട് റബറിന് 186ഉം ഒട്ടുപാലിന് 133 രൂപയുമായി. രാജ്യാന്തര വിപണിയില്‍ വില 16 രൂപ വരെ കുറവാണ്. ചൈനയില്‍ റബര്‍ ഉപഭോഗം കുറഞ്ഞതോടെ ബാങ്കോക്കില്‍ ആര്‍.എസ്.എസ് ഫോര്‍ കിലോയ്ക്ക് അഞ്ച് രൂപ കുറഞ്ഞു.
അതേസമയം ഇറക്കുമതി കൂടിയതോടെ കുരുമുളകിന്റെ ആഭ്യന്തര വിലയില്‍ ഇടിവ് സംഭവിച്ചു. വിയറ്റ്‌നാം, ശ്രീലങ്ക, ഇന്തോനേഷ്യ, ദുബായ് എന്നിവിടങ്ങളില്‍ നിന്ന് 7000 ടണ്‍ കുരുമുളക് മേയ്, ജൂണ്‍ മാസങ്ങളിലെത്തി. കുരുമുളക് വരവ് കുറഞ്ഞിട്ടും ഡിമാന്‍ഡ് ഇല്ലാത്തതിനാല്‍ വ്യാപാരികള്‍ വാങ്ങാനായി മടിച്ചു. ശ്രീലങ്കന്‍ മുളകിന് വില കുറവും സാന്ദ്രത കൂടുതലുമായതിനാല്‍ മസാല കമ്പനികള്‍ക്ക് അവയോടാണ് താത്പര്യമുള്ളത്.
https://www.facebook.com/Malayalivartha























