തീവ്രന്യൂനമര്‍ദ്ദവും, ന്യൂനമർദ്ദ പാത്തിയും: പല ജില്ലകളിലും ഓറഞ്ച് യെല്ലോ അലേർട്ടുകൾ; മഴ കനക്കും | അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നു: പ്രളയസാധ്യത മുന്നറിയിപ്പ്; 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത...

സംസ്ഥാനത്ത് പല ജില്ലകളിലും കനത്ത മഴ തുടരുന്നു. ഇന്നലെയും ഇന്നു പുലർച്ചെയും ശക്തമായ കാറ്റിലും മഴയിലും പലയിടത്തും കനത്ത നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്നു മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും (5-15 mm/h) മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അപകടകരമായ രീതിയിൽ ജലനിരപ്പുയർന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പിന്റെയും (IDRB), കേന്ദ്ര ജല കമ്മീഷന്റെയും (CWC) താഴെ പറയുന്ന നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ നിലനിൽക്കുന്നു.
ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക ഓറഞ്ച് അലർട്ട് പത്തനംതിട്ട: മണിമല (തോണ്ട്ര സ്റ്റേഷൻ), അച്ചൻകോവിൽ (കോന്നി GD & കല്ലേലി സ്റ്റേഷൻ, തുമ്പമൺ സ്റ്റേഷൻ- CWC) മഞ്ഞ അലർട്ട് തിരുവനന്തപുരം: വാമനപുരം (മൈലാമ്മൂട് സ്റ്റേഷൻ) കൊല്ലം: പള്ളിക്കൽ (ആനയടി സ്റ്റേഷൻ) ആലപ്പുഴ: അച്ചൻകോവിൽ (നാലുകെട്ടുകവല സ്റ്റേഷൻ) പത്തനംതിട്ട : പമ്പ (ആറന്മുള സ്റ്റേഷൻ), മണിമല (കല്ലൂപ്പാറ സ്റ്റേഷൻ-CWC), പമ്പ (മടമൺ-CWC) ഇടുക്കി : തൊടുപുഴ (മണക്കാട് സ്റ്റേഷൻ-CWC) യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.
ബംഗാളിനു മുകളില്‍ സ്ഥിതി ചെയ്യുന്ന തീവ്രന്യൂനമര്‍ദം (ഡിപ്രഷന്‍) ഉത്തരേന്ത്യയിലടക്കം മഴ ശക്തിപ്പെടുത്തുന്നുണ്ട്. മണിക്കൂറില്‍ 25 കി.മി വേഗതയില്‍ ഈ സിസ്റ്റം പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുകയാണ്. ഇന്ന് ഈ സിസ്റ്റം ജാര്‍ഖണ്ഡിനു മുകളിലെത്തും. ഈ മേഖലയില്‍ മണ്‍സൂണ്‍ മഴപാത്തിയും സജീവമായി നിലകൊള്ളുന്നു. ഇതൊടൊപ്പം കേരള തീരം മുതല്‍ മഹാരാഷ്ട്ര വരെ നീളുന്ന തീരദേശ ന്യൂനമര്‍ദപാത്തിയും (Offshore Trough) നിലകൊള്ളുന്നുണ്ട്.
https://www.facebook.com/Malayalivartha