ജീവനോപാധി ആയിരുന്ന പശുവിനെ പ്രളയം കൊണ്ടുപോയി, ഡൊണേറ്റ് എ കാറ്റ്ല്‍ പദ്ധതി തുണയായി; സുരേഷിന്റെ കുടുംബം എല്ലാവരോടും നന്ദിപറയുന്നു

ആലപ്പുഴ പള്ളാത്തുരുത്തി ഉമ്മാശേരി സുരേഷിനിത് തിരിച്ചുവരവിന്റെ കാലമാണ്. മൂന്ന് പതിറ്റാണ്ടായി പശുവളര്‍ത്തലിലൂടെ കുടംബം പോറ്റിയിരുന്ന സുരേഷിന് മഹാപ്രളയത്തില്‍ പശുക്കളെ നഷ്ടമായി ജീവിതം വഴിമുട്ടിനില്‍ക്കയായിരുന്നു.
ഭാര്യയും രണ്ട് പെണ്‍മക്കളുമടങ്ങുന്ന കുടുംബത്തെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകും എന്നറിയാതെ ദുരിതത്തില്‍ അകപ്പെട്ടിരുന്ന സുരേഷിന് ക്ഷീരവികസന വകുപ്പും ഐ ആം ഫോര്‍ ആലപ്പി ഡൊണേറ്റ് എ കാറ്റ്്ല്‍ പദ്ധതിയും ചേര്‍ന്ന് സമ്മാനിച്ച സങ്കരയിനം പശു അതിജീവനത്തിനുള്ള മാര്‍ഗം നല്‍കുകയായിരുന്നു.
അഞ്ച് പശുക്കളെയാണ് 2018 ലെ പ്രളയത്തില്‍ നഷ്ടപ്പെട്ടതെന്ന് സുരേഷ് പറയുന്നു. വീടിന്റെ പകുതിയോളം വെള്ളം കയറി. പശുക്കളെ രക്ഷപ്പെടുത്താന്‍ പോലും കഴിയാത്ത സാഹചര്യമായിരുന്നു. രോഗം പിടിപെട്ടാണ് അവ ചത്തത്. തന്റെ ദുരവസ്ഥ പൊതുപ്രവര്‍ത്തകരിലൂടെ അറിഞ്ഞ ആലപ്പുഴ സബ് കലക്ടര്‍ വി.ആര്‍ കൃഷ്ണതേജ സഹായ ഹസ്തവുമായെത്തി.
ഡൊണേറ്റ് എ കാറ്റ്ല്‍ (ഒരു കന്നുകാലിയെ സൗജന്യമായി നല്‍കുക) പദ്ധതിപ്രകാരം ഗര്‍ഭിണിയായ പശുവിനെയാണ് ലഭിച്ചത്. വൈകാതെ പ്രസവിച്ച ഈ പശുവില്‍ നിന്ന് പത്തുലിറ്ററിര്‍ വീതം പാല്‍ ലഭിച്ചു. ഇപ്പോള്‍ വീണ്ടും ഗര്‍ഭിണിയാണ്. പദ്ധതി തനിക്ക് ജീവിക്കാനുള്ള കച്ചിത്തുരുമ്പാകുകയായിരുന്നുവെന്ന് സുരേഷ് പറയുന്നു. സംസ്ഥാനത്ത് പ്രളയം വിഴുങ്ങിയ നാടുകളിലൊക്കെ കൊടിയ ദുരന്തം നേരിട്ടവയാണ് മിണ്ടാപ്രാണികളായ കന്നുകാലികള്‍.
സ്വയംപര്യാപ്തയിലേക്ക് നീങ്ങിയ കേരളത്തിലെ ക്ഷീരമേഖലയില്‍ കടുത്ത ആഘാതമാണ് വിവിധ ജില്ലകളിലായി ആയിരക്കണക്കിന് കന്നുകാലികള്‍ ചത്തൊടുങ്ങിയപ്പോള്‍ ഉണ്ടായത്. അവിടെയാണ് സുമനസുകളുടെ കാരുണ്യത്താല്‍ ഡൊണേറ്റ് എ കാറ്റ്ല്‍ പോലെയുള്ള പദ്ധതികള്‍ വീണ്ടെടുക്കലിന്റെ വഴി തുറന്നത്. മഹാപ്രളയത്തില്‍ വലിയ നാശനഷ്ടം സംഭവിച്ച ആലപ്പുഴ ജില്ലയില്‍ ആകെ 1197 കന്നുകാലികളാണ് ചത്തൊടുങ്ങിയത്. നഷ്ടമായ പശുക്കളുടെ എണ്ണം തന്നെ 542-ഓളമാണ്.
ഇതില്‍ ഡൊണേറ്റ് എ കാറ്റ്ല്‍ പദ്ധതി അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ വഴി തദ്ദേശ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ 1222 കറവമാടുകളെയാണ് ലഭ്യമാക്കിവരുന്നത്. ഇപ്പോള്‍ പ്രതിദിനം 1500 ലിറ്റര്‍ പാലുല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞതായി ജില്ലാ ക്ഷീരവികസന വകുപ്പ് അധികൃതര്‍ പറയുന്നു.
https://www.facebook.com/Malayalivartha