ഓണാഘോഷത്തിനായി സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളും കൃഷിവകുപ്പും ചേര്‍ന്ന് 253.6 ഹെക്ടറില്‍ നടത്തിയ പൂക്കൃഷി വന്‍വിജയം...

ഓണാഘോഷത്തിനായി സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളും കൃഷിവകുപ്പും ചേര്‍ന്ന് നടത്തിയ പൂക്കൃഷി വന്‍വിജയം. 253.6 ഹെക്ടറിലായിരുന്നു കൃഷി. 501.5 ടണ്‍ പൂവ് വിളവെടുത്തു. മഞ്ഞ, ഓറഞ്ച് ജമന്തിയും മുല്ലപ്പൂവുമാണ് കൃഷി ചെയ്തത്. കാസര്‍കോട് ജില്ലയില്‍ മാത്രമായിരുന്നു മുല്ലപ്പൂ കൃഷി.
ഏറ്റവും കൂടുതല്‍ കൃഷി നടന്നത് ആലപ്പുഴ ജില്ലയിലാണ്. 61 ഹെക്ടറില്‍ കൃഷി നടത്തിയപ്പോള്‍ 122 ടണ്‍ വിളവ് ലഭിച്ചു. വിപണി വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് പൂവില്‍പ്പന നടക്കുകയാണ്. അത്തം മുതലാണ് വില്‍പ്പന ആരംഭിച്ചത്. പ്രത്യേകം തയ്യാറാക്കിയ സ്റ്റാളുകള്‍ ഇതിനായി തുറക്കുകയും ചെയ്തു.
100 രൂപ മുതലായിരുന്നു മിക്ക സ്ഥലത്തും വില്‍പ്പന. തൊഴിലുറപ്പു തൊഴിലാളികളും കുടുംബശ്രീ പ്രവര്‍ത്തകരും കൃഷിയുടെ ഭാഗമായി. ആയിരത്തില്‍ അധികം വരുന്ന മേളകളിലും പൂവില്‍പ്പന തകൃതിയിലാണ്. ഉത്രാടംവരെ വില്‍പ്പന നടക്കും.
"
https://www.facebook.com/Malayalivartha