ശ്രീലങ്കൻ തീരത്ത് രൂപപ്പെട്ട ചക്രവാത ചുഴി ദുർബലമായതിന് പിന്നാലെ കൊച്ചിക്ക് സമീപം അന്തരീക്ഷചുഴി രൂപപ്പെട്ടു...
കഴിഞ്ഞ ദിവസം ശ്രീലങ്കൻ തീരത്ത് രൂപപ്പെട്ട ചക്രവാത ചുഴി ദുർബലമായതിന് പിന്നാലെ കേരളതീരത്ത് കൊച്ചിക്ക് സമീപം അന്തരീക്ഷചുഴി രൂപപ്പെട്ടു. കഴിഞ്ഞ ദിവസം വയനാട്ടിലെ ചൂരൽ മലയിൽ ഉൾപ്പെടെ ശക്തമായ മഴയും മലവെള്ളപ്പാച്ചിലും ആണ് ഉണ്ടായിരുന്നത്. ഇവിടെ തിരിച്ചറിയാത്ത മൃതദേഹങ്ങൾ സംസ്കരിച്ച പുത്തുമലയിലെ ശ്മശാനത്തിൽ മലവെള്ളപ്പാച്ചിലിനെ തുടർന്ന് അടയാളക്കല്ലുകൾ ഇളകി. ഇത് ഇന്നലെ വീണ്ടും പുനസ്ഥാപിച്ചു. കഴിഞ്ഞദിവസം 14.7 cm മഴയാണ് ലഭിച്ചത്. ഇത്തരത്തിലുള്ള പെട്ടെന്ന് അതിശക്തമായി പെയ്യുന്ന മഴ വിവിധ പ്രദേശങ്ങളിൽ ഇനിയും തുടരും.
കൊച്ചി തീരത്തോട് ചേർന്ന് സമുദ്രനിരപ്പിൽ നിന്ന് 5.8 കിലോമീറ്റർ ഉയരത്തിൽ ആയാണ് അന്തരീക്ഷ ചുഴി രൂപപ്പെട്ടത്. ഇത് അടുത്ത 24 മണിക്കൂർ തുടരാനാണ് സാധ്യത. ഇന്ന് കേരളത്തിൽ പൊതുവേ മഴ കുറയുമെങ്കിലും വെള്ളിയാഴ്ച മുതൽ മഴ ശക്തിപ്പെടാൻ ആണ് സാധ്യത. ഇന്ന് വടക്കൻ ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യതയുള്ളത്. നാളെ മുതൽ എല്ലാ ജില്ലകളിലേക്കും മഴയെത്താനാണ് സാധ്യത.
ശനി ഞായർ ദിവസങ്ങളിൽ കേരളത്തിൽ തീവ്രമഴക്കും സാധ്യതയുണ്ട്. കോഴിക്കോട് ജില്ലയിൽ ഉൾപ്പെടെ തീവ്ര മഴ പ്രതീക്ഷിക്കാം. അടുത്ത നാല് ദിവസം അറബിക്കടലിൽ ശക്തമായ മഴയും മിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ കാലാവസ്ഥാ മുന്നറിയിപ്പ് പാലിച്ച് മത്സ്യത്തൊഴിലാളികൾ കടലിൽ പോകാവൂ.
അതിനിടെ വയനാട് ദുരന്തത്തിൽ സംസ്ഥാനം അതീവ ദുഃഖത്തിലാണെന്നും വിഷമിച്ചിരുന്നാൽ മതിയാകില്ലെന്നും നമുക്ക് അതിജീവിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പറഞ്ഞു. ശാസ്ത്ര സാങ്കേതിക രംഗത്ത് നേട്ടമുണ്ടെന്നു പറയുമ്പോഴും ഈ 21 നൂറ്റാണ്ടിൽ പോലും പ്രകൃതിദുരന്തങ്ങളെ മുൻകൂട്ടി പ്രവചിക്കാൻ കഴിയുന്നില്ല എന്നത് ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുന്നറിയിപ്പുകൾ അല്ല കൃത്യമായ പ്രവചനങ്ങൾ ആണ് ദുരന്തങ്ങളെ നേരിടാൻ ഉപകരിക്കുക എന്ന് മുഖ്യമന്ത്രി. വയനാട്ടിൽ സ്വാതന്ത്ര്യദിന ചടങ്ങ് കൽപ്പറ്റ എസ് കെ എം ജെ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ആയിരുന്നു. മന്ത്രി ഒ ആർ കേളുവാണ് പതാക ഉയർത്തിയത്. മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിനെ പശ്ചാത്തലത്തിൽ ആഘോഷ പരിപാടികൾ എന്നിവ പൂർണമായും ഒഴിവാക്കിയാണ് വയനാട്ടിൽ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ നടത്തിയത്.
അതേ സമയം ആഗസ്റ്റ് 18 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 kmph വരെയും (പരമാവധി 50 kmph വരെ) വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ജാഗ്രതാ നിർദേശങ്ങൾ ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്.
– ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
https://www.facebook.com/Malayalivartha