ബാങ്ക് ജീവനക്കാര്‍ ഈമാസം 24നും 25നും രാജ്യവ്യാപകമായി പണിമുടക്കും...

ബാങ്ക് ജീവനക്കാര്‍ ഈമാസം 24നും 25നും രാജ്യവ്യാപകമായി പണിമുടക്കും. 22,23 തീയതികളില്‍ ശനിയും ഞായറുമായതിനാല്‍ അവധിയാണ്. ഫലത്തില്‍ അടുത്തയാഴ്ച നാലുദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കുകയില്ല.
ഒമ്പത് പ്രമുഖ ട്രേഡ് യൂണിയനുകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഒഫ് ബാങ്ക് യൂണിയന്‍സിന്റെ ആഹ്വാനപ്രകാരമാണ് പണിമുടക്ക്. എല്ലാ തസ്തികളിലും ആവശ്യത്തിനു ജീവനക്കാരെ നിയമിക്കുക, കരാര്‍, താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, പഞ്ചദിന ബാങ്കിംഗ് നടപ്പിലാക്കുക, ഗ്രാറ്റുവിറ്റി ആക്ട് പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുക.
"
https://www.facebook.com/Malayalivartha