സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് ശരാശരി മിനിമം ബാലന്‍സ് തുക കുത്തനെ വര്‍ധിപ്പിച്ച നടപടി തിരുത്തി ഐ.സി.ഐ.സി.ഐ ബാങ്ക്

സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് ശരാശരി മിനിമം ബാലന്‍സ് തുക കുത്തനെ വര്‍ധിപ്പിച്ച നടപടി തിരുത്തി ഐ.സി.ഐ.സി.ഐ ബാങ്ക്. മെട്രോ നഗരങ്ങളില്‍ ഈ മാസം ഒന്നു മുതല്‍ തുടങ്ങുന്ന അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ് 50,000 രൂപയായി ഉയര്‍ത്തിയത് 15,000 രൂപയാക്കി.
അര്‍ധ നഗരങ്ങളില്‍ 25,000 രൂപയാക്കിയത് 7500 ആയും ഗ്രാമങ്ങളില്‍ 10,000 എന്നത് 2500 രൂപയായും കുറച്ചു.മിനിമം ബാലന്‍സ് വന്‍തോതില്‍ ഉയര്‍ത്തിയ ബാങ്കിന്റെ നടപടി ഉപഭോക്താക്കളുടെ കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
അതേസമയം, മിനിമം ബാലന്‍സ് തുക നിശ്ചയിക്കാനുള്ള ബാങ്കുകളുടെ അധികാരത്തില്‍ ഇടപെടാന്‍ കഴിയില്ല എന്ന നിലപാടാണ് റിസര്‍വ് ബാങ്ക് സ്വീകരിച്ചത്. ഉപഭോക്താക്കളുടെ പ്രതികരണം പരിഗണിച്ചാണ് വര്‍ധിപ്പിച്ച തുകയില്‍ മാറ്റം വരുത്തുന്നതെന്നാണ് ബാങ്കിന്റെ വിശദീകരണമുളളത്.
https://www.facebook.com/Malayalivartha