ഓഹരി വിപണിയില്‍ നേട്ടം.... സെന്‍സെക്സ് 129 പോയന്റും നിഫ്റ്റി 47 പോയന്റും നേട്ടത്തിലാണ് വ്യാപാരം

ഓഹരി വിപണിയില്‍ നേട്ടം... സെന്‍സെക്സ് 572 പോയന്റ് നഷ്ടത്തില്‍ 58,752ലും നിഫ്റ്റി 144 പോയന്റ് താഴ്ന്ന് 17,460ലുമായിരുന്നു തുടക്കം. സെന്‍സെക്സ് 129 പോയന്റും നിഫ്റ്റി 47 പോയന്റും നേട്ടത്തിലാണ് ഇപ്പോള്‍ വ്യാപാരം .
അദാനി എന്റര്‍പ്രൈസസില്‍ മികച്ച നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും അദാനിയുടെ മറ്റ് ഓഹരികള്‍ 15ശതമാനത്തോളം നഷ്ടത്തിലാണ്.ജനുവരി ആദ്യത്തോടെ ആരംഭിച്ച വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ വില്പന മാസാവസാനമായതോടെ ഉയര്‍ന്ന തോതിലെത്തി.
ചൈന, ഹോങ്കോങ്, ദക്ഷിണ കൊറിയ, തായ്ലാന്‍ഡ് തുടങ്ങിയ വിപണികളിലേയ്ക്കാണ് ഇപ്പോള്‍ വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക്. ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ്, ഇന്‍ഫോസിസ്, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
സണ്‍ ഫാര്‍മ, വിപ്രോ, ടാറ്റ മോട്ടോഴ്സ്, എച്ച്സിഎല്‍ ടെക്, ടിസിഎസ്, എസ്ബിഐ, നെസ് ലെ ഇന്ത്യ, ഏഷ്യന്‍ പെയിന്റ്സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടെക് മഹീന്ദ്ര, ടൈറ്റാന്‍, ടാറ്റ സ്റ്റീല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.
"
https://www.facebook.com/Malayalivartha