സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്....പവന് 240 രൂപ വര്‍ദ്ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വര്‍ധിച്ചു. ഇതോടെ ഗ്രാമിന് 4,450 രൂപയും പവന് 35,600 രൂപയുമാണ് ശനിയാഴ്ചത്തെ നിരക്ക്. ഇത് ഈ മാസം രേഖപ്പെടുത്തുന്ന എറ്റവും ഉയര്‍ന്ന നിരക്കാണ്.
ഗ്രാമിന് 4420 രൂപയിലും പവന് 35,360 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്. സെപ്റ്റംബര്‍ രണ്ടിനും മൂന്നിനും രേഖപ്പെടുത്തിയ 35,360 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില.
ഓഗസ്റ്റില്‍ ചാഞ്ചാട്ടം തുടര്‍ന്ന സ്വര്‍ണ വിപണിയില്‍ പുതിയ മാസത്തിന്റെ തുടക്കത്തില്‍ വില ഇടിഞ്ഞു നില്‍ക്കുന്നതായാണ് കണ്ടത്.
https://www.facebook.com/Malayalivartha