സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല... പവന് 35,600 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സ്വര്‍ണത്തിന് 4,450 രൂപയും പവന് 35,600 രൂപയുമാണ്. സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഈ മാസം ആദ്യമായി ശനിയാഴ്ചയാണ് വില കൂടിയത്.
വെള്ളിയാഴ്ച സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. വ്യാഴാഴ്ച പവന് 80 കുറഞ്ഞു. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വില കുറഞ്ഞപ്പോള്‍ ബുധനാഴ്ച വിലയില്‍ മാറ്റമുണ്ടായിരുന്നില്ല.ഓഗസ്റ്റ് മുപ്പതിന് 35,560 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞ മാസം ആദ്യം 36,000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീട് ഒരു ഘട്ടത്തില്‍ ഓഗസ്റ്റിലെ ഏറ്റവും താഴ്ന്ന നിലവാരമായ 34,680 രൂപയില്‍ സ്വര്‍ണവില എത്തിയിരുന്നു. അതിന് ശേഷം തുടര്‍ച്ചയായ ദിവസങ്ങളില്‍ വില വര്‍ധിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha