സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്....പവന് 160 രൂപ വര്‍ദ്ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കൂടി. പവന് 160 രൂപയുടെ വര്‍ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 35,960 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 20 രൂപ കൂടി 4495 രൂപയുമാണ് ഇന്നത്തെ വില.
ഒക്ടോബര്‍ 26 ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില. പവന് 36,040 രൂപയും ഗ്രാമിന് 4505 രൂപയുമായിരുന്നു നിരക്ക്. ഞായറാഴ്ച സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നിരുന്നു. എന്നാല്‍ ശനിയാഴ്ച പവന് 160 രൂപ കൂടി 35,800 രൂപയിലെത്തിയിരുന്നു. വെള്ളിയാഴ്ച വിലയില്‍ മാറ്റമുണ്ടായില്ല.
വ്യാഴാഴ്ച പവന് 80 രൂപ വര്‍ധിച്ചിരുന്നു. ബുധനാഴ്ച ഒരു പവന് 35,560 രൂപയും ഗ്രാമിന് 4445 രൂപയമായിരുന്നു. ഒക്ടോബര്‍ ഒന്നിനായിരുന്നു ഈ മാസം ഏറ്റവും കുറഞ്ഞ വിലയില്‍ സ്വര്‍ണ വ്യാപാരം നടന്നത്. 34,720 രൂപയായിരുന്നു
"
https://www.facebook.com/Malayalivartha