Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ പ്രവേശന തടസ്സമുണ്ടാക്കി ഓട്ടോ തൊഴിലാളികള്‍

21 FEBRUARY 2026 11:24 PM IST
മലയാളി വാര്‍ത്ത

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ എത്തുന്ന പ്രായമുള്ളവരും രോഗികളും ഭിന്നശേഷിക്കാരുമായ യാത്രക്കാര്‍ക്ക് എസ്‌കലേറ്റര്‍, ലിഫ്റ്റ് സൗകര്യമുള്ള ഒന്നാം പ്ലാറ്റ്‌ഫോം പ്രവേശന കവാടത്തിനു സമീപം സ്വകാര്യവാഹനങ്ങളിലും കാറുകളിലും എത്തുന്നതില്‍ ചില ഓട്ടോറിക്ഷ തൊഴിലാളികള്‍ തടസ്സം സൃഷ്ടിക്കുന്നതായി ആക്ഷേപം ഉയരുന്നു.

നടക്കാന്‍ ബുദ്ധിമുട്ടുള്ളവരെയും മറ്റും റെയില്‍വേ ഒന്നാം പ്ലാറ്റ്‌ഫോമില്‍ എസ്‌കലേറ്റര്‍, ലിഫ്റ്റ് സൗകര്യമുളള ഭാഗത്ത് വാഹനങ്ങളില്‍ എത്തിക്കുന്നതിനാണ് ചില ഓട്ടോറിക്ഷാ തൊഴിലാളികള്‍ തടസ്സം നില്‍ക്കുന്നത്.

രോഗിയായ മാതാവുമൊത്ത് കഴിഞ്ഞ ദിവസം രാവിലെ ഒന്‍പതു മണിയോടെ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ യുവാവ് എസ്‌കലേറ്ററിനു സമീപമുള്ള പ്രവേശന കവാടത്തിനരികില്‍ കാര്‍ എത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇവിടെയുളള ഓട്ടോ തൊഴിലാളികള്‍ ഇത് ഓട്ടോറിക്ഷകള്‍ക്ക് മാത്രമുള്ള ഭാഗമാണെന്നു പറഞ്ഞു തടഞ്ഞ സംഭവവും ഇതിനിടെ ഉണ്ടായി. മൂന്നാം പ്ലാറ്റ്‌ഫോമിലാണ് ട്രെയിന്‍ എത്തുന്നതെന്നും എസ്‌കലേറ്ററിനു സമീപം വാഹനത്തില്‍ നിന്നിറക്കി ഉടന്‍ മടങ്ങാമെന്നു യുവാവ് പറഞ്ഞെങ്കിലും ഇവിടെ ഉണ്ടായിരുന്ന ഓട്ടോറിക്ഷ തൊഴിലാളികള്‍ അതനുവദിച്ചില്ല. ഇത്തരം അവസരങ്ങളില്‍ യാത്രക്കാര്‍ക്ക് സഹായം നല്‍കേണ്ട പൊലീസോ ആര്‍പിഎഫ് ഉദ്യോഗസ്ഥരോ ഇവിടെ ഇല്ലാതിരുന്നതിനാല്‍ മാതാവിനെ നിരത്തുവക്കില്‍ ഇറക്കേണ്ട സാഹചര്യമാണ് യുവാവിന് ഉണ്ടായത്. ബസുകളുടെ സ്‌റ്റോപ്പ് കൂടിയുള്ള ഈ ഭാഗത്ത് കാര്‍ നിര്‍ത്താനുള്ള സൗകര്യം ഇല്ലാത്തതും കൂടുതല്‍ പ്രതിസന്ധിയായി.

ഈ സംഭവം സൂചിപ്പിച്ച് റെയില്‍മദദ് ആപ്പിലും കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ മാസ്റ്റര്‍ക്കും യുവാവ് പരാതി നല്‍കിയെങ്കിലും ഈ പ്രവേശനകവാടത്തില്‍ ആര്‍ക്കും വാഹനം കൊണ്ടുവരാം എന്ന മറുപടിയാണ് യുവാവിനു ലഭിച്ചത്. എന്നാല്‍ ഇത് നടപ്പാക്കാനാകും വിധം 24 മണിക്കൂറും ഈ കവാടത്തില്‍ പൊലീസോ മറ്റ് ആര്‍പിഎഫ് ഉദ്യോഗസ്ഥരോ ഉണ്ടാകാത്തതാണ് പ്രശ്‌നമാകുന്നതെന്നാണ് വിവരം. രോഗികളും പ്രായമുള്ളവരും ഭിന്നശേഷിക്കാരുമായ യാത്രക്കാരുമായി എസ്‌കലേറ്റര്‍ സൗകര്യമുള്ള ഈ പ്രവേശനകവാടത്തില്‍ എത്തുന്നവര്‍ക്ക് വാഹനങ്ങള്‍ സ്‌റ്റേഷനു സമീപത്തേക്ക് എത്തിക്കാനുള്ള സൗകര്യവും ഒപ്പം ഇവിടെ വീല്‍ചെയര്‍ സൗകര്യവും ഉറപ്പാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (2 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (3 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (3 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (4 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (4 hours ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (4 hours ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (4 hours ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം  (4 hours ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (5 hours ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (5 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (5 hours ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (5 hours ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (7 hours ago)

Malayali Vartha Recommends