അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നുഴഞ്ഞുക്കയറ്റക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന് അമിത് ഷാ

ഇന്ത്യയെ നക്‌സല്‍ മുക്തമാക്കാന്‍ കഴിയുമെങ്കില്‍ നുഴഞ്ഞുകയറ്റക്കാരില്‍ നിന്നും രാജ്യത്തെ മോചിപ്പിക്കാനും കഴിയുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നിയമവിരുദ്ധ കുടിയേറ്റക്കാരെ വോട്ടര്‍ പട്ടികയില്‍ നിന്ന് മാത്രമല്ല, രാജ്യത്ത് നിന്ന് തന്നെ പുറത്താക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അസം പൊലീസിന്റെ പത്താം ബറ്റാലിയന്റെ പുതിയ ക്യാംപസിനു തറക്കല്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വടക്കുകിഴക്കന്‍ ഇന്ത്യയുടെ വ്യവസായ കേന്ദ്രമായി അസം മാറുമെന്നും അമിത് ഷാ പറഞ്ഞു. 126 അംഗ അസം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അമിത് ഷായുടെ വാക്കുകള്‍. കേരളത്തിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് അസം.
നുഴഞ്ഞുക്കയറ്റക്കാരെ പുറത്താക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ഒരിക്കല്‍ പറഞ്ഞിരുന്നുവെന്നും എന്നാല്‍ വോട്ട് ബാങ്ക് രാഷ്ട്രീയമുള്ളതിനാല്‍ കോണ്‍ഗ്രസിന് അതിന് കഴിയില്ലെന്നും രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് അമിത് ഷാ പറഞ്ഞു. കൈയേറ്റം ചെയ്ത ഭൂമിയില്‍ നിന്ന് നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിക്കുന്നത് കൊണ്ട് മാത്രം കാര്യമായില്ല, അവരെ ഇന്ത്യയില്‍ നിന്ന് തന്നെ പുറത്തയക്കണമെന്നും അമിത് ഷാ പറഞ്ഞു.
https://www.facebook.com/Malayalivartha
























