സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 80 രൂപ വര്‍ദ്ധിച്ചു

സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ പവന് 35,840 രൂപയും ഗ്രാമിന് 4,480 രൂപയിലുമെത്തി. ഇന്നലെ വില മാറ്റമില്ലാതെ തുടരുകയായിരുന്നു.
ശനിയാഴ്ച പവന് 120 രൂപയുടെ കുറവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് വില വര്‍ധനയുണ്ടായത്. പവന് 36,040 രൂപയില്‍ എത്തിയതാണ് ഒരു മാസത്തിനിടയിലെ ഏറ്റവും കൂടിയ നിരക്ക്.
"
https://www.facebook.com/Malayalivartha