സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ദ്ധനവ്.... പവന് 320 രൂപ വര്‍ദ്ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും 36,000 രൂപ കടന്നു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്നു വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,510 രൂപയും പവന് 36,080 രൂപയുമായി. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 1,818 ഡോളറായി വര്‍ദ്ധിച്ചു.
ഇതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. വെള്ളിയാഴ്ചയും ആഭ്യന്തര വിപണിയില്‍ പവന് 120 രൂപയുടെ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ദീപാവലിയോടനുബന്ധിച്ച് രാജ്യത്ത് 7,500 കോടി രൂപയുടെ സ്വര്‍ണ വില്പനയാണ് നടന്നത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വില്പനയില്‍ 40 ശമതാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്.
അതേസമയം കഴിഞ്ഞ ദിവസം സ്വര്‍ണ വില പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ പവന് 35,760 രൂപയും ഗ്രാമിന് 4,470 രൂപയുമായിരുന്നു .
https://www.facebook.com/Malayalivartha