സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു.... പവന് 36,000 രൂപ കടന്നു, സാധാരണക്കാര്‍ ആശങ്കയില്‍

സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു.... പവന് 36,000 രൂപ കടന്നു, സാധാരണക്കാര്‍ ആശങ്കയില്‍. ദീപാവലി വില്‍പനയില്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറിയതോടെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍വര്‍ധനവുണ്ടായി.
ദിവസങ്ങള്‍ക്കുശേഷമാണ് സ്വര്‍ണവില വീണ്ടും 36,000 രൂപ കടന്നത്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്നലെ വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,510 രൂപയും പവന് 36,080 രൂപയുമായി.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 1818 ഡോളറായി ഉയര്‍ന്നു. ദീപാവലി വില്‍പനയില്‍ രാജ്യത്ത് 7,500 കോടി രൂപയുടെ സ്വര്‍ണവില്‍പനയാണ് നടന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണവില്‍പനയില്‍ 40 ശതമാനം വര്‍ധനവാണുണ്ടായത്.
വൃശ്ചിക മാസമടുക്കുന്നതോടെ കല്യാണത്തിരക്ക് ഏറുകയാണ്. ദിനംപ്രതിയുള്ള ഈ വര്‍ദ്ധനവ് സാധാരണക്കാര്‍ക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.
" f
https://www.facebook.com/Malayalivartha